Russia-Ukraine War: റഷ്യൻ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പുറത്തിറങ്ങുന്നത് ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍റൂം നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 85 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ഇപ്പോൾ യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ യുദ്ധം തുടങ്ങിയിരിക്കുകയാണ്. യുക്രൈൻ തിരിച്ചടിക്കുന്നുമുണ്ട്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ ആരൊക്കെ ആർക്കൊപ്പം എന്നത് ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളും ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
Russia Ukraine War News: യുക്രൈനോട് റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ കടുത്ത വിമർശനവുമായി അമേരിക്കയും രംഗത്തെത്തിയിരിക്കുകയാണ്. യുക്രൈനെതിരെയുള്ള ആക്രമണത്തിന് റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും ഉയരുന്നത്.
Russia Ukraine War News: യുക്രൈയിനെതിരെ തർക്കം തുടരുന്നതിനിടെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. ഇക്കാര്യം റഷ്യൻ പ്രസിഡന്റ് പുടിനാണ് അറിയിച്ചത്. ഇതിനിടയിൽ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.