ജനീവ: കോവിഡ് വൈറസിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ല, സങ്കീര്‍ണമായ കാലഘട്ടം ഇനി വരാനിരിക്കുന്നതേ ഉള്ളൂവെന്നും ലോകാരോഗ്യ സംഘടന (WHO).
ലോകജനതയ്ക്ക് ഒന്നാകെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. എന്നാല്‍, കോവിഡ് അതിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ലെന്നതാണ് പ്രധാന വസ്തുത. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോളതത്തില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലാണ്', ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൃത്യമായ പരിശോധനയും, സാമൂഹിക അകലം പാലിക്കലും മാത്രമാണ് കോവിഡിനെ തുരത്താനുള്ള പ്രധാന മാര്‍ഗങ്ങളെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Also read: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും....
അതേസമയം, അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.