Tajikistan Earthquake: താജിക്കിസ്ഥാനിൽ ശക്തമായ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

Tajikistan Earthquake: ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 08:23 AM IST
  • താജിക്കിസ്ഥാനിൽ ശക്തമായ ഭൂചലനം
  • റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
  • ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു
Tajikistan Earthquake: താജിക്കിസ്ഥാനിൽ ശക്തമായ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

Tajikistan Earthquake: തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് താജിക്കിസ്ഥാനിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 

Also Read: Turkey Earthquake: തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം; 680 പേർക്ക് പരിക്കേറ്റു

ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം എന്നത് ശ്രദ്ധേയം.  പ്രാദേശിക സമയം ഏകദേശം 5:37 ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ്.

Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 'ഇന്ത്യന്‍ പോര്'... സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മലയാളി; വെല്ലുവിളി ട്രംപും നിക്കിയും

ഒടുവില്‍ ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഉണ്ടാകും എന്ന് മലയാളിയായ വിവേക് രാമസ്വാമി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

വെറും 37 വയസ്സ് മാത്രം പ്രായമുള്ള യുവ സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും ആണ് വിവേക് രാമസ്വാമി. ഇതിനകം തന്നെ അമേരിക്കയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയും എന്ന് പറയാന്‍ ആവില്ല. കടുത്ത മത്സരം തന്നെ നേരിടേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News