Eye Drop: ഇന്ത്യൻ നിർമ്മിത തുള്ളി മരുന്ന് ഉപയോ​ഗിച്ച ഒരാൾ മരിച്ചതായും നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും യുഎസ് എഫ്ഡിഎ റിപ്പോർട്ട്

US Food and Drug Administration: ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോ​ഗിച്ചതിന് ശേഷമാണ് കാഴ്ച നഷ്ടമാകുകയും ഒരാൾ മരിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 04:11 PM IST
  • യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അ‍ഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഗ്ലോബല്‍ ഫാര്‍മ ആരോപണ വിധേയമായ തുള്ളിമരുന്ന് അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു
  • ഈ തുള്ളിമരുന്ന് ഉപയോ​ഗിക്കരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്
Eye Drop: ഇന്ത്യൻ നിർമ്മിത തുള്ളി മരുന്ന് ഉപയോ​ഗിച്ച ഒരാൾ മരിച്ചതായും നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും യുഎസ് എഫ്ഡിഎ റിപ്പോർട്ട്

ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്ന് ഉപയോ​ഗിച്ച ഒരാൾ മരിക്കുകയും നിരവധി പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അ‍ഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്. ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോ​ഗിച്ചതിന് ശേഷമാണ് കാഴ്ച നഷ്ടമാകുകയും ഒരാൾ മരിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.

ഈ തുള്ളിമരുന്ന് ഉപയോ​ഗിച്ചതിനെ തുടർന്ന് കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55ഓളം ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അ‍ഡ്മിനിസ്ട്രേഷൻ അധികൃതർ അവകാശപ്പെടുന്നത്. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവയ്ക്കുള്ള പരിഹാരമായാണ് ആര്‍ട്ടിഫിഷല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌ ഉപയോഗിക്കുന്നത്.

ALSO READ: WHO: ഗാംബിയയില്‍ 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അ‍ഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഗ്ലോബല്‍ ഫാര്‍മ ആരോപണ വിധേയമായ തുള്ളിമരുന്ന് അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഈ തുള്ളിമരുന്ന് ഉപയോ​ഗിക്കരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്. സംഭവത്തില്‍ യുഎസ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു. 

യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അ‍ഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചെന്നൈയിലെ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ മരുന്ന് നിർമാണ കമ്പനിയിൽ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തിയത്. പരിശോധനയില്‍ തുള്ളിമരുന്നിന്റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News