യുക്രൈനിലെ റഷ്യയുടെ ഇടപെടലിനെ ഭയപ്പെടുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. “ഞങ്ങൾ ആരെയും ഒന്നിനെയും ഭയപ്പെടുന്നില്ല. ഞങ്ങൾ ആരോടും ഒന്നും കടപ്പെട്ടിട്ടില്ല.''രാജ്യത്തെ അഭിസംബോധന ചെയ്യവേ യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയുടെ നടപടിയെ യുക്രൈന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നാണ് സെലെൻസ്കി വിശേഷിപ്പിച്ചത്.
റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ വോളോഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രൈനിലെ സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗത്തിൽ ലോകരാജ്യങ്ങൾ റഷ്യയുടെ നടപടിയെ അപലപിച്ചു.
ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. വിഘടനവാദ മേഖലകളിലെ യുഎസ് നിക്ഷേപവും വ്യാപാരവും നിരോധിക്കുന്നതിന് വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. റഷ്യക്കെതിരായ കൂടുതൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നും യുഎസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...