France Covid-19 Health Pass: ഫ്രാൻസിൽ പുറത്തിറങ്ങാൻ ആരോഗ്യ പാസ് നിർബന്ധം, പ്രതിഷേധം തുടർന്ന് ജനങ്ങൾ

50 പേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ Health Pass നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 06:10 PM IST
  • ഫ്രാൻസിൽ 50 പേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യ പാസ് നി‌‌ർബന്ധം.
  • ഇതിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
  • ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ അനാവശ്യമായി കടന്നുകയറുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
  • സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയിലും പ്രതിഷേധം ഉയർന്നിരുന്നു.
France Covid-19 Health Pass: ഫ്രാൻസിൽ പുറത്തിറങ്ങാൻ ആരോഗ്യ പാസ് നിർബന്ധം, പ്രതിഷേധം തുടർന്ന് ജനങ്ങൾ

പാരിസ്: സർക്കാ‌ർ(Government) പുതിയതായി പുറത്തിറക്കിയ Pandemic Health Pass ന് എതിരെ ഫ്രാൻസിൽ പ്രതിഷേധം (Protest) ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ. അമ്പത് പേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യ പാസ് നി‌‌ർബന്ധമാക്കി സ‌ർക്കാ‌ർ ഉത്തരവിറക്കിയിരുന്നു (Order). ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരക്കണക്കിനുപേരാണ് ശനിയാഴ്ച തെരുവിലിറങ്ങിയത്(Street Protest). 

കഫേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, പൊതുഗതാഗതം ഉപയോ​ഗിക്കുന്നതിന് തുടങ്ങിയ കാര്യങ്ങൾക്ക് കോവിഡ് നെഗറ്റീവ് ആണ് എന്ന് തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്ന പുതിയ നിയമം നടപ്പിലാക്കാനിരിക്കെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവുകളിൽ ഇറങ്ങിയത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ അനാവശ്യമായി കടന്നുകയറുകയാണെന്ന് ആരോപിച്ച് ജനങ്ങൾ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധ സ്വരമുയർത്തിയിരുന്നു.

Also Read: COVID-19 Health Pass : ഫ്രാൻസിൽ കോവിഡ് ഹെൽത്ത് പാസ് നിര്ബന്ധമാക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി

രണ്ടു ഡോസ് vaccination പൂർത്തിയാക്കിയതിന്റെ രേഖ, Covid negative certificate, പതിനഞ്ച് ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മാത്രമേ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാനാകൂ എന്നാണ് സർക്കാർ തീരുമാനം. 

സിനിമ തിയറ്ററുകൾ, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾക്ക് പ്രവേശിക്കാൻ ജൂലൈ 21 മുതൽ തന്നെ ഫ്രാൻസിൽ ആരോഗ്യ പാസ് നിർബന്ധമാക്കിയിരുന്നു. സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയിലും പ്രതിഷേധം ഉയർന്നിരുന്നു.

Also Read: Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും

അതേസമയം അടുത്ത വർഷം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്‌സിനെടുപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കോവിഡിന്റെ നാലാം തരം​ഗത്തിലേക്ക് പ്രവേശിച്ച ഫ്രാൻസിനെ അതിവേ​ഗത്തിൽ പടരുന്ന ഡെൽറ്റ വകഭേദത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ജനങ്ങൾ വാക്സിനെഷൻ എടുക്കേണ്ടത് ആവശ്യമാണ്. ഇതിന് പുതിയ നിയമങ്ങൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാക്രോൺ പറഞ്ഞു. 

Also Read: Covid Vaccine :  സംസ്ഥാനങ്ങൾക്ക് ഇത് വരെ 52.37  കോടിയിൽ  അധികം  വാക്സിൻ  ഡോസുകൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആരോഗ്യ പ്രവർത്തകർ സെപ്റ്റംബർ 15ന് ഉള്ളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്നും അല്ലാത്ത പക്ഷം അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ശമ്പളം നൽകാതിരിക്കുകയും ചെയ്യുമെന്ന് മാക്രോൻ ജൂലൈയിൽ പറഞ്ഞിരുന്നു. ഫ്രാൻസിലെ ജനസംഖ്യയുടെ 54% പേ‌‍ർ മാത്രമാണ് ഇതുവരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തത്. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഏപ്രിൽ മുതൽ ജൂൺ വരെ കുറവായിരുന്നുവെങ്കിലും ജൂലൈ പകുതിയോടെ കുത്തനെ വ‌‍ർധിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News