ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി തലവൻ മുതീഉ റഹ്മാൻ നിസാമിയെ തൂക്കി കൊന്നതിൽ പ്രതിഷേധിച്ച് തുർക്കി തങ്ങളുടെ ബംഗ്ലാദേശ് അംബാസിഡറെ തിരികെ വിളിച്ചു .
മുതീഉ റഹ്മാന്റെ വധശിക്ഷ നടപ്പാക്കിയതിൽ തുർക്കി അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തങ്ങളുടെ ബംഗ്ലാദേശ് അംബാസിഡർ ദെവ്രിം ഒസ്റ്റുർക്കിനെ അങ്കാറയിലേക്ക് തിരികെ വിളിച്ചിട്ടുണ്ട് എന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഒരു തത്സമയ ടി .വി സംപ്രേഷണത്തിനിടെ പറഞ്ഞതായി ഡോഗാൻ ന്യൂസ് എജെൻസി റിപ്പോർട്ട് ചെയ്യുന്നു
.ഇസ്ലാമിസ്റ്റ് ലീഡറുടെ വധശിക്ഷയിൽ ബുധനാഴ്ച്ച തന്നെ തുർക്കി വിദേശ മന്ത്രാലയം എഴുത്ത് മുഖേന ശക്തമായി പ്രതിഷേധം അറിയിക്കുകയുണ്ടായിട്ടുണ്ട്.73 കാരനായ നിസാമിയുടെ മേൽ യുദ്ധക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വധശിക്ഷ വിധിച്ചിരുന്നത്. ബുധനാഴ്ച്ച രാത്രി ധാക്ക സെൻട്രൽ ജയിലിൽ ആണ് നിസാമിയെ തൂക്കി കൊന്നത്