Kyiv Curfew : കീവിൽ കൂടുതൽ നിയന്ത്രണങ്ങൾ; വൈകിട്ട് 5 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരെ ശത്രുക്കളായി കാണും

കീവിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിട്ടുണ്ട്.      

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 06:38 PM IST
  • വൈകിട്ട് 5 മണി മുതൽ രാവിലെ 8 മണിവരെ ആരും പുറത്തിറങ്ങരുതെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഈ സമയത്ത് പുറത്തിറങ്ങുന്നവരെയെല്ലാം ശത്രു സൈന്യത്തിന്റെ ഭാഗമായി കാണുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
  • കീവിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിട്ടുണ്ട്.
Kyiv Curfew :  കീവിൽ കൂടുതൽ നിയന്ത്രണങ്ങൾ; വൈകിട്ട് 5 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരെ ശത്രുക്കളായി കാണും

യുക്രൈൻ തലസ്ഥാനമായ കീവിൽ കൂടുതൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി. വൈകിട്ട് 5 മണി മുതൽ രാവിലെ 8 മണിവരെ ആരും പുറത്തിറങ്ങരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നവരെയെല്ലാം ശത്രു സൈന്യത്തിന്റെ ഭാഗമായി കാണുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. കീവിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മുതൽ തിങ്കളാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ലീവിലിൽ കടുത്ത പോരാട്ടം നടക്കുകയാണ്. കനത്ത പ്രതിരോധം തീർത്തിരിക്കുകയാണ്  യുക്രൈൻ സൈന്യം. റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ 3 കുട്ടികളും ഉൾപ്പെടും.

ALSO READ: Russia - Ukraine War : "എനിക്ക് വേണ്ടത് ആയുധങ്ങൾ" : രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം നിഷേധിച്ച് സെലെൻസ്കി

കീവിൽ നിന്ന് രക്ഷപെടാൻ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എനിക്കിപ്പോൾ ആവശ്യം ഒളിച്ചോടാനുള്ള സഹായമല്ല മറിച്ച് ആയുധങ്ങളാണെന്ന് സെലെൻസ്കി പറഞ്ഞതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻഎൻ ആണ് സെലെൻസ്കി സഹായ വാഗ്ദാനം നിഷേധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ബ്രിട്ടൻ യുക്രൈൻ എംബസിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. യുക്രൈൻ തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എംബസി ട്വീറ്റ് ചെയ്തു.

സൈന്യത്തോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെന്ന പ്രചാരണം തള്ളി യുക്രൈൻ പ്രസിഡന്റ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കീഴടങ്ങാൻ നിർദേശിച്ചെന്നത് വ്യാജപ്രചാരണമാണെന്നും സെലെൻസ്കി വ്യക്തമാക്കി. സൈന്യം ആയുധം താഴെവയ്ക്കില്ല. രാജ്യത്തിനായി പോരാടുമെന്നും ഔദ്യോ​ഗിക വസതിക്ക് മുന്നിൽ നിന്ന് പുറത്ത് വിട്ട വീഡിയോയിൽ സെലെൻസ്കി വ്യക്തമാക്കുന്നു. യുക്രൈൻ സൈന്യം കീഴടങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സെലെൻസ്കി വീഡിയോ സന്ദേശം പുറത്ത് വിട്ടത്.

താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറ‍ഞ്ഞിരുന്നു. എന്നാൽ, അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലെന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്ന് സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News