കടലിനടിയിൽ വാ പൊളിച്ച് കൂറ്റൻ ഷാർക്ക്; അകത്ത് പോയാൽ തീർന്നു- Viral Video

15 സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിരവധി പേരാണ് കുറഞ്ഞ സമയം കൊണ്ട് കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 21, 2023, 12:48 PM IST
  • എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ
  • ആൺസ്രാവിനു 157 - 226 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 230 സെന്റീമീറ്റർ വരെ നീളവും ഉണ്ടാകും
  • ഒറ്റപ്രസവത്തിൽ 13 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു
കടലിനടിയിൽ വാ പൊളിച്ച് കൂറ്റൻ ഷാർക്ക്; അകത്ത് പോയാൽ തീർന്നു- Viral Video

കടലിനടിയിലെ രഹസ്യങ്ങൾ പലരും കണ്ടിട്ടില്ല. അത് പലതും നമ്മളെ അതിശയിപ്പിച്ച് കളയും. മാത്രമല്ല പലതും രസകരവുമാണ്. പ്രത്യേകിച്ച് കടൽ ജീവികൾ. ഇവ നമ്മെ അതിശയിപ്പിച്ച് കളയും. അത്തരത്തിലൊരു വീഡിയോയെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. കടലിനടയിൽ വാ പൊളിച്ച് പായുന്ന ഒരു ഷാർക്കാണ് വീഡിയോയിൽ. ഒറ്റ നോട്ടത്തിൽ നമ്മൾ പേടിച്ച് പോകുന്ന ദൃശ്യം കൂടിയാണിത്.

നേച്ചർ ഈസ് ബ്യൂട്ടിഫുൾ എന്ന് ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. 15 സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിരവധി പേരാണ് കുറഞ്ഞ സമയം കൊണ്ട് കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ഷാർക്കുകളെ പറ്റി

ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ് . എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ.ആൺസ്രാവിനു 157 - 226 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 230 സെന്റീമീറ്റർ വരെ നീളവും ഉണ്ടാകും.

ഒറ്റപ്രസവത്തിൽ 13 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു. സ്രാവുകളുടെ മറ്റൊരു പ്രത്യേകത, അവക്ക് ചെതു
മ്പലുകൾ ഇല്ല എന്നുള്ളതാണ്.പകരം പ്ലാകോയ്ഡ് ചിതമ്പൽ അഥവാ ഡെർമൽ ഡെന്റിക്കിൾസ് എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാർത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്. ജലത്തിൽ നീന്തുമ്പോഴുണ്ടാകുന്ന ഘർഷണം കുറക്കുന്നതിന് ഈ പദാർത്ഥം സഹായിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News