Astro Updates: പങ്കാളിയുടെ പണം മാത്രം നോക്കി സ്നേഹിക്കുന്നരാണ് ഈ രാശിക്കാർ, സൂക്ഷിക്കണം

ധനു രാശിക്കാർക്ക് ഭൗതിക കാര്യങ്ങളിലും യാത്രകളിലുമാണ് താൽപ്പര്യം. ധനു രാശിയിലുള്ള മിക്ക ആളുകളും തങ്ങളുടേതിന് സമാനമായ ശീലങ്ങൾ ഉള്ള ഒരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 02:49 PM IST
  • സ്വന്തം പോളിസികളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാർ
  • ഇടവം രാശിക്കാർ പണത്തിനായി അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകാൻ പോലും തയ്യാറാണ്
  • മകരം രാശിക്കാർ കഠിനാധ്വാനികളും അർപ്പണബോധമുള്ളവരും വിശ്വസ്തരുമാണ്
Astro Updates: പങ്കാളിയുടെ പണം മാത്രം നോക്കി സ്നേഹിക്കുന്നരാണ് ഈ രാശിക്കാർ, സൂക്ഷിക്കണം

ചില ആളുകൾക്ക് സ്നേഹത്തേക്കാൾ പണമാണ് പ്രധാനം. വിവാഹിതരാണെങ്കിൽ അവർക്ക് തങ്ങളുടെ ഇണയുടെ പണത്തോടായിരിക്കും കൂടുതൽ അടുപ്പം.ഇത്തരക്കാർ തങ്ങളുടെ പങ്കാളിയിൽ നിന്ന് സമ്മാനങ്ങളും, പുതിയ സ്ഥലങ്ങളിലേക്ക് യാത്രകളും പാർട്ടികളും പ്രതീക്ഷിക്കുന്നു.
അത്തരം രാശിക്കാർ എതൊക്കെയെന്നാണ് പരിശോധിക്കുന്നത്.

ധനു രാശി

ധനു രാശിക്കാർക്ക് ഭൗതിക കാര്യങ്ങളിലും യാത്രകളിലുമാണ് താൽപ്പര്യം. ധനു രാശിയിലുള്ള മിക്ക ആളുകളും തങ്ങളുടേതിന് സമാനമായ ശീലങ്ങൾ ഉള്ള ഒരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു. ഇത്തരക്കാർ ഇണയുടെ സ്നേഹത്തോടും പണത്തോടും കൂടുതൽ താത്പര്യം കാണിക്കുന്നു.

 Also Readശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം

മകരം

മകരം രാശിയുടെ അധിപനാണ് ശനി. ഈ രാശിക്കാർ കഠിനാധ്വാനികളും അർപ്പണബോധമുള്ളവരും വിശ്വസ്തരുമാണ്. ഈ രാശിയിലെ ആളുകൾ നിശ്ചയദാർഢ്യമുള്ളവരാണ്. ഈ ആളുകൾ അവർ തീരുമാനിക്കുന്നതെന്തും ചെയ്യുന്നു. ഇവരും തങ്ങളുടെ പങ്കാളി സമ്പന്നയായിരിക്കണമെന്നും അവരിൽ നിന്ന് പണവും സ്നേഹവും വേണമെന്നും കരുതുന്നവരാണ്.

വൃശ്ചികം

സ്വന്തം പോളിസികളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാർ. ഇത്തരക്കാർ തങ്ങളുടെ പങ്കാളി തങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ രാശിക്കാർ പണത്തോടുള്ള പ്രണയത്തിൽ വീഴാൻ ഭയപ്പെടുന്നില്ല.

Also Readഉറങ്ങുന്നതിന് മുൻപ് ജപിക്കാം ശിവക്ഷമാപണ സ്തോത്രം, മനസ് ശാന്തമാകും

ഇടവം രാശി

ഇടവം രാശിക്കാർ പണത്തിനായി അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകാൻ പോലും തയ്യാറാണ്.ഏത് ജോലിയും ചിന്തിക്കാതെ ചെയ്യുന്നവരാണ് ഇവർ.അൽപ്പം എടുത്തു ചാട്ടക്കാരും കൂടിയാണിവർ.

ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കാം

മനസ് ശാന്തമാകുന്നതിനുമായി ഉറങ്ങുന്നതിന് മുൻപ് ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കുന്നത് എപ്പോഴും ഉത്തമമാണ്. പകൽ സമയത്ത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ മഹാദേവനോട് ഏറ്റ് പറ‍ഞ്ഞ് ക്ഷമ ചോദിക്കുകയാണ് ഈ ശിവ മന്ത്രത്തിലൂടെ.

'ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ'

കൈകാലുകളാലും ബലം, കർമം എന്നിവയാലും കണ്ടതും കേട്ടതിനാലും മനസ്സാലും വാക്കാലും ഹിതവും അഹിതവുമായ എല്ലാ അപരാധങ്ങളും ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ എന്നാണ് ഈ മന്ത്രത്തിന്റെ അർഥം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News