ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന മംഗളകരമായ ഉത്സവമാണ് ധൻതേരസ്. ഈ വർഷം ഒക്ടോബർ 29ന് ആണ് ധൻതേരസ് ആഘോഷിക്കുന്നത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപാണ് ധൻതേരസ് ആഘോഷിക്കുന്നത്. ലക്ഷ്മി ദേവി, കുബേരൻ, ധന്വന്തരി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ധൻതേരസ്. വലിയ ആഘോഷത്തോടെയും ആചാരാനുഷ്ഠാനങ്ങളോടെയുമാണ് രാജ്യം ഈ ഉത്സവത്തെ കൊണ്ടാടുന്നത്.
ധൻതേരസിന് സ്വർണവും വെള്ളിയും വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഭാഗ്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. ദീപാവലി ആഘോഷങ്ങൾ ധൻതേരസോടെയാണ് ആരംഭിക്കുന്നത്. 2024ലെ ദീപാവലി ആഘോഷം ഒക്ടോബർ 29ന് ധൻതേരസോടെയാണ് ആരംഭിക്കുന്നത്. ഈ ദിവസം ഭക്തർ കുബേരനേയും ധന്വന്തരിയേയും ലക്ഷ്മി ദേവിയേയും ആരാധിക്കുന്നു.
ഈ വർഷം ഒക്ടോബർ 29ന് വൈകിട്ട് 6.57നും 8.21നും ഇടയിലുള്ള സമയമാണ് ധൻതേരസ് പൂജാ മുഹൂർത്തത്തിന്റെ ശുഭ സമയം. പ്രദോഷകാലം വൈകുന്നേരം 5.55 മുതൽ 8.21 വരെയും വൃഷഭകാലം വൈകുന്നേരം 6.57 മുതൽ 9 വരെയുമാണ്. ത്രയോദശി തിഥി ഒക്ടോബർ 29ന് രാവിലെ 10.31ന് ആരംഭിച്ച് 2024 ഒക്ടോബർ 30ന് ഉച്ചയ്ക്ക് 1.15ന് അവസാനിക്കും. ധൻതേരസിൽ സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച സമയം പ്രദോഷകാലമാണ്.
ALSO READ: കാർത്തിക മാസത്തിലെ പ്രദോഷ വ്രതം എന്ന്? തിയതിയും ശുഭമുഹൂർത്തവും പൂജാവിധികളും അറിയാം
ധൻതേരസ് ചെമ്പ്, പിച്ചള, വെള്ള തുടങ്ങിയവയിൽ തീർത്ത പാത്രങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങുന്നതിന് അനുയോജ്യമായ ദിവസമാണ്. ഇവ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് ഭക്ഷണമോ വെള്ളമോ ഇവയിൽ നിറയ്ക്കുന്നു. കളിമണ്ണിലോ ലോഹത്തിലോ നിർമിച്ച ഗണേശ വിഗ്രഹമോ ലക്ഷ്മിദേവിയുടെ വിഗ്രഹമോ വാങ്ങുന്നതും ശുഭകരമാണ്.
ഇലക്ട്രിക് ഉപകരണങ്ങൾ, കാറുകൾ തുടങ്ങിയവയും ഈ സമയം വാങ്ങുന്നത് നല്ലതാണ്. ധൻതേരസ് ദിനത്തിൽ വാങ്ങുന്ന സ്വർണം ദീപാവലി ദിനത്തിൽ ലക്ഷ്മി പൂജയ്ക്ക് ഉപയോഗിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ധൻതേരസ് ദിനത്തിൽ വാങ്ങേണ്ട വസ്തുക്കളും ഇവയുടെ പ്രാധാന്യവും അറിയാം.
സ്വർണവും വെള്ളിയും: ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും രൂപങ്ങളുള്ള നാണയങ്ങൾ, മോതിരങ്ങൾ, കമ്മലുകൾ, മാലകൾ എന്നിവ വാങ്ങുന്നത് ശുഭകരമാണ്. സ്വർണവും വെള്ളിയും ഐശ്വര്യത്തെ പ്രതീകപ്പെടുത്തുന്നു. ഇവ വീട്ടിലേക്ക് ഐശ്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദേവ വിഗ്രഹങ്ങൾ: പിച്ചള, ചെമ്പ്, കളിമൺ എന്നിവയിൽ തീർത്ത ദേവ വിഗ്രഹങ്ങൾ പ്രത്യേകിച്ച്, ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും വിഗ്രഹങ്ങൾ ധൻതേരസിൽ വാങ്ങുന്നത് വിശുദ്ധിയുടെ അന്തരീക്ഷം സൃഷ്ടിക്കും.
അടുക്കള പാത്രങ്ങൾ: പുതിയ പാത്രങ്ങൾ ധൻതേരസിൽ വാങ്ങുന്നത് ശുഭകരമാണ്. അവ വീട്ടിലേക്ക് സമൃദ്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിലേക്ക് ധൻതേരസ് ദിനത്തിൽ പുതിയ പാത്രങ്ങൾ വാങ്ങുന്നത് വഴി ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
ചൂല്: ചൂല് നിഷേധാത്മകത ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ധൻതേരസിൽ പുതിയ ചൂല് വാങ്ങുന്നത് സാമ്പത്തിക തടസങ്ങൾ നീക്കി ഐശ്വര്യം വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ധൻതേരസ് ദിനത്തിൽ വാങ്ങാൻ പാടില്ലാത്ത വസ്തുക്കൾ: കത്തി, കത്രിക തുടങ്ങിയ മൂർച്ചയുള്ള സാധനങ്ങൾ ധൻതേരസിൽ വാങ്ങരുത്. ഇവ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്നും കുടുംബത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുമെന്നും വിശ്വസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.