ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...

എല്ലാ തടസങ്ങളിൽ നിന്നും കാത്തുകൊള്ളാനാണ് വിഘ്നേശ്വരനായ ഗണപതി ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Feb 10, 2021, 06:20 AM IST
  • ഗണപതിക്ക് വേണ്ടിയുള്ള പ്രധാന വഴിപാടാണ് നാളികേരം ഉടയ്ക്കുന്നത്.
  • ഇതിലൂടെ നാം നമ്മേ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ് എന്നാണ് വിശ്വാസം.
  • നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവം ഇല്ലാതാകും എന്നും വിശ്വാസമുണ്ട്.
ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...

എന്തുകാര്യം തുടങ്ങുന്നതിന് മുൻപേ ഗണപതിയെ വന്ദിച്ചുവേണം തുടങ്ങാൻ എന്നത് കാരണവന്മാർ പറഞ്ഞ് നമുക്ക് ഏവർക്കും അറിയാവുന്നതാണ് അല്ലെ.  എല്ലാ തടസങ്ങളിൽ നിന്നും കാത്തുകൊള്ളാനാണ് വിഘ്നേശ്വരനായ ഗണപതി ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത്.   

അതുപോലെ തന്നെയുള്ള ഒരു പ്രധാന വഴിപാടാണ് ഗണപതിക്ക് നാളികേരം ഉടയ്ക്കുന്നത്.  ഇതിലൂടെ  നാം നമ്മേ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ് എന്നാണ് വിശ്വാസം.  അതിലുപരി നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവം ഇല്ലാതാകും എന്നും വിശ്വാസമുണ്ട്. ഭഗവാന് നാളികേരം ഉടയ്ക്കുന്നതിലൂടെ എല്ലാതടസങ്ങളും നീങ്ങുമെന്ന വിശ്വാസമാണ് ഇതിനടിസ്ഥാനം.

Also Read: വീടുകളിൽ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നതിനുള്ള ഈ 5 നിയമങ്ങൾ അറിയു.. 

അതുകൊണ്ടുതന്നെ സര്‍വ്വവിഘ്‌നങ്ങളും ഒഴിയണമേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുവേണം നാളികേരം ഉടയ്ക്കാന്‍ എന്നത് ശ്രദ്ധിക്കണം. ഇനി നാം നാളികേരം ഉടയ്ക്കുന്ന സമയം അത് പൊട്ടിയില്ലെങ്കില്‍ വീണ്ടുമെടുത്തു പൊട്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദോഷമാണ് പകരം വേറെ നാളികേരം വാങ്ങിവേണം പൊട്ടിക്കാന്‍. ഇനി നാളികേരം ഉടയ്ക്കാന്‍ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മറ്റൊരുവ്യക്തിയെക്കൊണ്ടും ആ നാളികേരം ഉടയ്പ്പിക്കാവുന്നതാണ്.

Also Read: വീടുകളിൽ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നതിനുള്ള ഈ 5 നിയമങ്ങൾ അറിയു..

പൊതുവേ ശബരിമലയ്ക്കുപോകുന്ന അയ്യപ്പന്‍മാര്‍ നെയ്‌തേങ്ങ കൂടാതെ അഞ്ചുനാളികേരം കൂടി കരുതാറുണ്ട്.   എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുന്‍പും ഓരോ നാളികേരം ഉടയ്ക്കുന്നതിനും ഒരു നാളികേരം മാളികപ്പുറത്ത് ഉരുട്ടാനായിട്ടുമാണ് കൊണ്ടുപോകുന്നത് എന്നാണ് വിശ്വാസം.  പൊതുവേ നാളികേരം ഉടയ്ക്കുന്ന വഴിപാട് നാം നടത്തുന്നത് തന്നെ ഗണപതി ഭഗവാന്റെ മുന്നിൽ മാത്രമാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News