Nature By Zodiac Sign: ഈ 4 രാശിക്കാർ വലിയ ധാർഷ്ട്യക്കാരാണ്

ജ്യോതിഷത്തിൽ (Astrology) ഒരു വ്യക്തിയുടെ പൂർണ്ണ വ്യക്തിത്വം രാശിയിലൂടെ (Zodiac Sign) അറിയാൻ കഴിയും. അതായത് ഒരു വ്യക്തി ശാന്ത സ്വഭാവമുള്ളവനാണോ അതോ ദേഷ്യക്കാരനാണോ  (Stubborn) എന്നൊക്കെ അറിയാൻ കഴിയും.

Written by - Ajitha Kumari | Last Updated : Nov 18, 2021, 02:25 PM IST
  • ഈ ആളുകൾ സ്വഭാവത്താൽ കഠിനരും ധാർഷ്ട്യക്കാരുമാണ്
  • അവരുടെ കാര്യം സമ്മതിപ്പിക്കാൻ ശാഠ്യം പിടിക്കും
  • ഈ ശീലം ഇവർക്ക് വിജയവും നൽകുന്നു
Nature By Zodiac Sign: ഈ 4 രാശിക്കാർ വലിയ ധാർഷ്ട്യക്കാരാണ്

Astrology: ജ്യോതിഷത്തിൽ (Astrology) ഒരു വ്യക്തിയുടെ പൂർണ്ണ വ്യക്തിത്വം രാശിയിലൂടെ (Zodiac Sign) അറിയാൻ കഴിയും. അതായത് ഒരു വ്യക്തി ശാന്ത സ്വഭാവമുള്ളവനാണോ അതോ ദേഷ്യക്കാരനാണോ  (Stubborn) എന്നൊക്കെ അറിയാൻ കഴിയും.

ഇങ്ങനെ ഓരോ വ്യക്തിയുടേയും ഈ ഗുണദോഷങ്ങൾ രാശിയിലൂടെ അറിയാൻ കഴിയും. അത്തരത്തിലുള്ള രാശിക്കാരെക്കുറിച്ച് നമുക്ക് അറിയാം അവർ ഭയങ്കര വാശിക്കാരും ധാർഷ്ട്യക്കാരുമായിരിക്കും. ഇത്തരക്കാർ അവരുടെ കാഴ്ചപ്പാട് തെറ്റാണെങ്കിൽ പോലും അതിൽ തന്നെ ഉറച്ചുനിൽക്കും.  മാത്രമല്ല ഇക്കൂട്ടരെ എന്തിനും തയ്യാറെടുപ്പിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Also Read: Mantra Chanting Rules: ജപിക്കുമ്പോൾ ഇക്കാര്യം ഓർമ്മിക്കുക, ഈശ്വരകൃപ പെട്ടെന്ന് ലഭിക്കും

ഈ രാശിക്കാർ വളരെ ധാർഷ്ട്യമുള്ളവരാണ് (People of this zodiac are very stubborn)

ഇടവം (Taurus) - ഇടവം രാശിക്കാർ കഠിനാധ്വാനികളും ബുദ്ധിശാലികളും കൂർമ്മബുദ്ധിയുള്ളവരുമാണ്. എന്നാൽ ചില സമയത്ത് ഇവർ ഇത്രയധികം ധാർഷ്ട്യക്കാരും കഠിന സ്വഭാവക്കാരും ആകും ഇവരെ  അനുനയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതേ സമയം അവരുടെ ഈ പിടിവാശി കരിയറിൽ ഗുണം ചെയ്യും.

ചിങ്ങം (Leo) - ചിങ്ങം രാശിക്കാർ കടുത്ത സ്വഭാവക്കാരും, അഹങ്കാരികളും ഭയങ്കര തലക്കനമുള്ളവരുമാണ്.  ഇതുകൂടാതെ ഈ ആളുകൾ വളരെ ശാഠ്യക്കാരുമാണ്. അവർ തീരുമാനിക്കുന്നത് നിറവേറ്റിയതിനുശേഷം മാത്രമേ ഈ ആളുകൾ അടങ്ങൂ. അതുകൊണ്ട് അവർക്ക് വിജയം ലഭിക്കുമെങ്കിലും അവരുടെ ഈ ശീലം പലപ്പോഴും പ്രിയപ്പെട്ടവരിൽ നിന്ന് അവരെ അകറ്റുന്നു. ഈ ആൾക്കാരെ കൈകാര്യം ചെയ്യാൻ പ്രയാസമാണ്.

കന്നി  (Virgo) - കന്നി രാശിക്കാർ കർക്കശക്കാരും ശാഠ്യക്കാരുമാണ്. അവർ തങ്ങളുടെ ശാഠ്യത്തിൽ ഉറച്ചുനിൽക്കുകയും അത് നിറവേറ്റിയതിനുശേഷം മാത്രമേ അടങ്ങുകയുമുള്ളൂ.   ഇതുമൂലം ചിലപ്പോഴൊക്കെ ഇവർക്ക് നഷ്ടം സഹിക്കേണ്ടി വരും. എന്നിരുന്നാലും ഈ ഗുണം അവർക്ക് വിജയവും നൽകുന്നു.

Also Read: December 2021 Horoscope: ഡിസംബറിൽ ഈ 5 രാശിക്കാർക്ക് ധനവർഷവും, പുരോഗതിയും 

വൃശ്ചികം (Scorpio) - വൃശ്ചിക രാശിക്കാർ തങ്ങളുടെ വാക്കുകളോടും സാഹചര്യങ്ങളോടും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. അത് മറ്റുള്ളവരെ എത്രയധികം വേദനിപ്പിച്ചാലും അവർ അത് കാര്യമാക്കുന്നില്ല. ഇക്കൂട്ടർക്ക് ദേഷ്യം വന്നാൽ അനുനയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News