ജാതകത്തിലെ ശനിയുടെ രാശിസ്ഥാനം മനസ്സിലാക്കിയതിന് ശേഷം ഇന്ദ്രനീല രത്നം ധരിക്കുന്നത് ശനീശ്വരന്റെ അനുഗ്രഹം ലഭിക്കാനിടയാക്കും. ഇന്ദ്രനീല രത്നം ധരിക്കുന്നത് ശനി ദോഷവും ദശാപഹാരകാല ദോഷവും പരിഹരിക്കും. ശനിയുടെ സ്വക്ഷേത്രരാശികൾ ആയ മകരം, കുംഭം രാശി ലഗ്നമായി ജനിച്ചവർക്കാണ് ഇന്ദ്രനീലം ധരിച്ചാൽ ശനീശ്വരന്റെ അനുഗ്രഹം ഉണ്ടാകുക. ഇടവം രാശിയിൽ ജനിച്ചവർക്ക് ഇന്ദ്രനീലം തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സഹായിക്കും. മിഥുനം ലഗ്നം, കന്നിലഗ്നം, തുലാം ലഗ്നം എന്നീ ലഗ്ന രാശികളിൽ ജനിച്ചവർക്കും ഇന്ദ്രനീലം ധരിക്കുന്നത് ഗുണം ചെയ്യും. മീന ലഗ്നക്കാർക്കും ഇന്ദ്രനീലം ധരിക്കുന്നത് നല്ലതാണ്. മറ്റ് ലഗ്നക്കാർ ഇന്ദ്രനീലം ധരിക്കരുത്.
ഇന്ദ്രനീലം ധരിക്കുന്നത് ശനി മൂലം ഉണ്ടാകുന്ന ദോഷങ്ങൾ മാറാനും ശനിയുടെ ഗുണങ്ങൾ ലഭിക്കാനും സഹായിക്കും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ജോലിയിൽ ഉയർച്ചയുണ്ടാകാനും ഇന്ദ്രനീലം ധരിക്കുന്നത് നല്ലതാണ്. വാതരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, പക്ഷാഘാതം, വന്ധ്യത, കാൻസർ എന്നീ രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കാൻ ഇന്ദ്രനീലം ധരിക്കുന്നത് ഗുണം ചെയ്യും. സ്വർണത്തിലോ വെള്ളിയിലോ മോതിരം തീർത്ത് അതിൽ ഇന്ദ്രനീലം പതിച്ച് ധരിക്കാവുന്നതാണ്. മോതിരമായി ധരിക്കാൻ താൽപര്യമില്ലാത്ത ആളുകൾക്ക് മാലയിൽ ലോക്കറ്റായും ധരിക്കാം. എന്നാൽ, മോതിരമാണ് കൂടുതൽ ഉത്തമം. ഒരു വ്യക്തിക്ക് ജാതകത്തിലുള്ള ശനിദോഷങ്ങൾ പരിഗണിച്ചാണ് ഇന്ദ്രനീലം ധരിക്കേണ്ടത്.
ALSO READ: Vastu tips for peace in home: വീടിനുള്ളിൽ കലഹം പതിവാണോ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ജാതകപ്രകാരം ശനി അനുകൂലമല്ലാത്തവർ ഇന്ദ്രനീലം ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. ഉദാഹരണത്തിന്, ചിങ്ങലഗ്നത്തിൽ (ചിങ്ങക്കൂറല്ല) ജനിച്ചയാൾ കണ്ടകശ്ശനിയെ പേടിച്ച് ഇന്ദ്രനീലം ധരിച്ചാൽ ചിങ്ങലഗ്നത്തിന്റെ ആറും ഏഴും രാശികളുടെ അധിപനായ ശനി കണ്ടകശ്ശനിക്കാലത്ത് വലിയ ദോഷങ്ങൾ ഉണ്ടാക്കും. സ്റ്റാർ ബ്ലൂസഫയർ (നക്ഷത്ര ഇന്ദ്രനീലം), അയോലൈറ്റ്, ബ്ലൂടോപ്പാസ്, അമിഥീസ്റ്റ്, കരിനീലം എന്നിവ ഇന്ദ്രനീലത്തിന് പകരം ധരിക്കാവുന്നതും വിലക്കുറവുള്ളതും എന്നാൽ ഏകദേശം ഇന്ദ്രനീലത്തിന് തുല്യമായ ഫലങ്ങൾ നൽകുന്നതുമായ രത്നങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...