എന്ത് പറഞ്ഞാലും നെഗറ്റീവ് അടിക്കുന്ന രാശിക്കാർ ഇവരാണ്; ഓര്‍ത്തു വെക്കണം

എപ്പോഴും അസ്വസ്ഥരും ശത്രുത മനോഭാവം ഉള്ളവരുമാണ് മേടം രാശിക്കാർ ഉത്സാഹികളോ ദുശ്ശാഠ്യക്കാരോ ആയ വ്യക്തികളുമായി ഇടപഴകുമ്പോൾ അവർ പലപ്പോഴും പ്രകോപിതരാകും

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 06:23 AM IST
  • കർക്കിടകം രാശിക്കാർ എപ്പോഴും നെഗറ്റീവ് എനർജിയിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്
  • വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നവരാണ് മിഥുനം രാശിക്കാർ
  • ആശയവിനിമയ ശേഷിയും അർപ്പണബോധമുള്ളവരുമാണ് മേടം രാശിക്കാർ
എന്ത് പറഞ്ഞാലും നെഗറ്റീവ് അടിക്കുന്ന രാശിക്കാർ ഇവരാണ്; ഓര്‍ത്തു വെക്കണം

എന്ത് കാര്യം പറഞ്ഞാലും അതിൽ ഒരു നെഗറ്റീവ് ചിന്ത കൊണ്ടു വരുക എന്നത് ചിലരുടെ പ്രത്യേകതയാണ്. എവിടെ നിന്നെങ്കിലും അവർ അത്തരത്തിലൊരു കാര്യം പറയുക തന്നെ ചെയ്യും. ഇവരുടെ രാശിയും ഇത്തരത്തിലാണ് അതു കൊണ്ട് തന്നെയാണ് ഇത്തരം നെഗറ്റിവിറ്റി ഇവരെ വിടാതെ പിന്തുടരുന്നതും. അത്തരം ചില രാശിക്കാരെ പറ്റിയാണ് ഇനി പരിശോധിക്കുന്നത്.

1.മേടം രാശി

എപ്പോഴും അസ്വസ്ഥരും ശത്രുത മനോഭാവം ഉള്ളവരുമാണ് മേടം രാശിക്കാർ ഉത്സാഹികളോ ദുശ്ശാഠ്യക്കാരോ ആയ വ്യക്തികളുമായി ഇടപഴകുമ്പോൾ അവർ പലപ്പോഴും പ്രകോപിതരാകുകയും ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇവർ നെഗറ്റീവ് ചിന്തകളിലേക്ക് എത്തിക്കും.

 2. ഇടവം

 മികച്ച ആശയവിനിമയ ശേഷിയും അർപ്പണബോധമുള്ളവരുമാണ് മേടം രാശിക്കാർ. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്ത സ്വഭാവക്കാരാണിവർ.ഇളവുകൾ നൽകാനുള്ള അവരുടെ വിസമ്മതം പരസ്പര ബന്ധങ്ങളിൽ എളുപ്പത്തിൽ സംഘർഷത്തിന് കാരണമാകും.
 ആളുകളെ പരുഷമായും നിഷേധാത്മകമായും പ്രതികരിക്കാൻ ഇത് കാരണമാവുന്നു.

3.മിഥുനം

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നവരാണ് മിഥുനം രാശിക്കാർ. ഇവരുടെ പെട്ടെന്നുള്ള സ്വഭാവ മാറ്റം ഇവരെ നിഷേധാത്മകതയിലേക്ക് എത്തിക്കും. എങ്കിലും ജീവിതത്തിൽ തിളങ്ങാൻ കഴിവുള്ളവരാണ് മിഥുനം രാശിക്കാർ.

4. കർക്കിടകം

കർക്കിടകം രാശിക്കാർ എപ്പോഴും നെഗറ്റീവ് എനർജിയിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്. ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് അർഹരാണെന്ന് അവർ വിശ്വസിക്കുന്നില്ല. തങ്ങൾ എപ്പോഴെങ്കിലും സംതൃപ്തരായിരിക്കുമോ അതോ ഐശ്വര്യമുള്ളവരായിരിക്കുമോ എന്ന് അവർ ചിന്തിക്കുന്നു. കർക്കിടകം രാശിക്കാർ സെൻസിറ്റീവ്, മൂഡി സ്വഭാവക്കാരാണ്.അമിതമായ സംവേദനക്ഷമത അവരെ നെഗറ്റീവ് ആകാൻ ഇടയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News