Budh Vakri 2023: ബുധന്റെ അനു​ഗ്രഹമുണ്ടാകും ഈ രാശിക്കാർക്ക്; നിങ്ങളുടെ രാശിയേത്?

സെപ്തംബർ 15 വരെ ബുധൻ പിന്നോക്കാവസ്ഥയിൽ തുടരും. ബുധന്റെ പ്രതിലോമ ചലനം ചില രാശിക്കാർക്ക് ഗുണം ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 05:16 PM IST
  • മേടം രാശിക്കാർക്ക് ജോലിയിൽ ഉത്സാഹം ഉണ്ടാകും.
  • മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും.
  • ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
Budh Vakri 2023: ബുധന്റെ അനു​ഗ്രഹമുണ്ടാകും ഈ രാശിക്കാർക്ക്; നിങ്ങളുടെ രാശിയേത്?

ഗ്രഹങ്ങൾ ചലനം മാറുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നു. ഗ്രഹങ്ങളുടെ ചലനം മാറുന്നത് എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും നൽകുന്നു. ഓഗസ്റ്റ് 23 മുതൽ ബുധൻ ചിങ്ങം രാശിയിൽ പ്രതിലോമ ചലനത്തിലാണ്. സെപ്തംബർ 15 വരെ ഇതേ അവസ്ഥയിൽ തുടരും. ബുധന്റെ പ്രതിലോമ ചലനം നാല് രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് സെപ്റ്റംബർ 15 വരെയുള്ള സമയം അനുഗ്രഹമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ശുഭകരമെന്ന് നോക്കാം...

മേടം: ജോലിയിൽ ഉത്സാഹം ഉണ്ടാകും. സംഭാഷണത്തിൽ സമനില പാലിക്കുക. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും. അമ്മയുടെ പിന്തുണ ലഭിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിൽ തീർത്ഥാടനം നടത്താം.

മിഥുനം: ബിസിനസ്സ് വിപുലീകരണ പദ്ധതികൾ യാഥാർത്ഥ്യമാകും. സഹോദരങ്ങളുടെ സഹകരണമുണ്ടാകുമെങ്കിലും കഠിനാധ്വാനം അധികമായി വേണ്ടിവരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ജോലി മാറ്റമുണ്ടാകും. ഇറക്കുമതി-കയറ്റുമതി ബിസിനസിൽ ലാഭസാധ്യതകൾ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും.

Also Read: Sawan Pradosh 2023: ശ്രാവണ മാസത്തിലെ അവസാനത്തെ പ്രദോഷ വ്രതം; തിയതി, സമയം ആരാധനാ രീതി

 

ചിങ്ങം: ആത്മവിശ്വാസം വർധിക്കും. എന്നാൽ ആത്മനിയന്ത്രണമുള്ളവരായിരിക്കുക. കുടുംബത്തിന്റെ സുഖസൗകര്യങ്ങൾ വർധിക്കും. ജോലിസ്ഥലത്ത് മാറ്റം സാധ്യമാണ്, കഠിനാധ്വാനം അധികമായിരിക്കും. ലാഭം വർധിക്കും. ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും.

ധനു: ആത്മവിശ്വാസം വർധിക്കും. പഠനത്തിൽ താൽപ്പര്യമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. സഹോദരങ്ങളുടെ സഹായമുണ്ടാകും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News