Vakri Shani 2022: ശനി വക്രഗതിയിൽ: ഒക്ടോബർ 23 നകം ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Shani Vakri 2022: ജ്യോതിഷത്തിൽ ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്. ശനി ഓരോ വ്യക്തിക്കും അയാളുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു.

Written by - Ajitha Kumari | Last Updated : Aug 9, 2022, 05:29 PM IST
  • ജ്യോതിഷത്തിൽ ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്
  • ശനി ഓരോ വ്യക്തിക്കും അയാളുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു
Vakri Shani 2022: ശനി വക്രഗതിയിൽ: ഒക്ടോബർ 23 നകം ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Vakri Shani 2022: ജൂലൈ 12 മുതൽ ശനി മകരരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഇത് ഒക്ടോബർ 23 വരെ തുടരും. 2023 ജനുവരി 17 വരെ ശനി മകരത്തിൽ തുടരും. ഇതിനുശേഷം വീണ്ടും കുംഭ രാശിയിൽ പ്രവേശിക്കും. അത് 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരും.  ശനി മകരത്തിൽ നിൽക്കുന്നത് ചില രാശിക്കാർക്ക് ബമ്പർ നേട്ടം നൽകും. നിങ്ങളുടെ രാശിയും ഇതിലുണ്ടോയെന്ന് നോക്കുക...

Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം 

ഇടവം (Taurus): ഇടവം രാശിയുടെ ഒമ്പതാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ജാതകത്തിൽ രണ്ട് മഹാരാജയോഗം ഉണ്ടാകും. ശനിയുടെ വക്ര ഗതിയിൽ  നിങ്ങളുടെ ജോലിയിൽ വിജയം നേടാൻ കഴിയും. കുടുംബജീവിതം സന്തോഷകരമായിരിക്കും. യാത്രകൾ നടത്തും.

ധനു (Sagittarius): ധനു രാശിയുടെ നാലാം ഭാവത്തിൽ ശനിയുടെ വക്ര ഗതി കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തെ നശിപ്പിക്കും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമായേക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ജോലിയിലും ബിസിനസ്സിലും മികച്ച വിജയം ഉണ്ടാകും.

Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..! 

മീനം (Pisces):  മീന രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക വിജയം ലഭിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. നിക്ഷേപത്തിന്റെ ഗുണം ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News