ഈ വർഷത്തെ വരുഥിനി ഏകാദശിയിൽ ശുഭയോഗങ്ങൾ രൂപപ്പെടും. ഈ വർഷം മെയ് നാലിനാണ് വരുഥിനി ഏകാദശി ആഘോഷിക്കുന്നത്. വൈശാഖമാസത്തിലെ ഈ ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്. വൈശാഖ കൃഷ്ണ ഏകാദശിയെയാണ് വരുഥിനി ഏകാദശിയെന്ന് വിളിക്കുന്നത്. വൈശാഖ മാസത്തിലെ രണ്ട് ഏകാദശികളും വളരെ വിശേഷമായി കണക്കാക്കപ്പെടുന്നു.
ഈ വർഷത്തെ വരുഥിനി ഏകാദശി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വരുഥിനി ഏകാദശി ദിനത്തിൽ ത്രിപുഷ്കരയോഗം, ഇന്ദ്രയോഗം, വൈധൃതിയോഗം എന്നിവ രൂപപ്പെടുന്നു. ചില രാശിക്കാർക്ക് ഈ ശുഭയോഗങ്ങളുടെ രൂപീകരണം നല്ല ഗുണങ്ങൾ നൽകും. മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാർക്കുണ്ടാകും. നാല് രാശിക്കാർക്ക് 15 ദിവസങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകും.
മേടം: വരുഥിനി ഏകാദശി നാളിൽ രൂപപ്പെടുന്ന ശുഭയോഗം മേടം രാശിക്കാർക്ക് അനുകൂലമാണ്. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
ALSO READ: എന്തുകൊണ്ടാണ് ശനിദേവന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കാത്തത്? ഇതാണ് കാരണം
മിഥുനം: മേയ് നാലിന് ശേഷമുള്ള 15 ദിവസങ്ങൾ മിഥുന രാശിക്കാർക്ക് അനുകൂലമാണ്. ബിസിനസുകാർക്ക് വിജയം ഉണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലി ലഭിക്കാൻ സാധ്യത.
കന്നി: കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സ്രോതസുകളിൽ നിന്ന് പണം ലഭിക്കും. നിക്ഷേപത്തിന് അനുകൂല സമയമാണ്. വരുമാനം വർധിക്കും.
മകരം: വൈശാഖ ഏകാദശി ദിനത്തിൽ രൂപപ്പെടുന്ന ശുഭയോഗം മകരം രാശിക്കാർക്ക് വിജയം നൽകും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പങ്കാളിയുമായി സമയം ചിലവഴിക്കും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.