Vastu Tips For Wallet: പണം അനാവശ്യമായി ചിലവായിപ്പോകുന്നുണ്ടോ? പേഴ്സ് വാങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കാം

Vastu Tips For Money: വാസ്തുശാസ്ത്രപ്രകാരം പേഴ്സിന്റെ നിറവും സാമ്പത്തിക ഭദ്രതയും തമ്മിൽ ബന്ധമുണ്ട്. വാസ്തു പ്രകാരം, നിങ്ങളുടെ വാലറ്റിന്റെ നിറം നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 08:42 AM IST
  • സമാധാനം, സ്ഥിരത എന്നിവയെ പ്രതിഫലിപ്പിക്കുന്ന നിറമാണ് നീല
  • നീല വാലറ്റ് കൈവശം വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
  • ആശയവിനിമയത്തെയും സ്വയം പ്രകടനത്തെയും പ്രതിനിധീകരിക്കുന്നതുമാണിത്
  • നീല വാലറ്റ് ഉപയോ​ഗിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് സഹായിക്കും
Vastu Tips For Wallet: പണം അനാവശ്യമായി ചിലവായിപ്പോകുന്നുണ്ടോ? പേഴ്സ് വാങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കാം

മനുഷ്യന്റെ ആവശ്യങ്ങളും ആ​ഗ്രഹങ്ങളും നിറവേറ്റുന്നതിന് പ്രധാനപ്പെട്ടതാണ് പണം. പേഴ്സ്/വാലറ്റ്-സാമ്പത്തിക സ്ഥിതി എന്നിവ തമ്മിൽ അടുത്ത ബന്ധമുണ്ട്. നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും ആകർഷിക്കാൻ പേഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽ ശ്രദ്ധിക്കണം. നമ്മുടെ ജീവിതത്തിൽ സന്തുലിതാവസ്ഥയും പോസിറ്റിവിറ്റിയും കൊണ്ടുവരാൻ യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിശ്വസിക്കുന്ന പുരാതന ഇന്ത്യൻ ശാസ്ത്രമായ വാസ്തുശാസ്ത്രപ്രകാരം പേഴ്സിന്റെ നിറവും സാമ്പത്തിക ഭദ്രതയും തമ്മിൽ ബന്ധമുണ്ട്. വാസ്തു പ്രകാരം, നിങ്ങളുടെ വാലറ്റിന്റെ നിറം നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ഏത് നിറത്തിലുള്ള വാലറ്റുകളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നോക്കാം.

നീല: സമാധാനം, സ്ഥിരത എന്നിവയെ പ്രതിഫലിപ്പിക്കുന്ന നിറമാണ് നീല. നീല വാലറ്റ് കൈവശം വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആശയവിനിമയത്തെയും സ്വയം പ്രകടനത്തെയും പ്രതിനിധീകരിക്കുന്നതുമാണിത്. നീല വാലറ്റ് ഉപയോ​ഗിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് സഹായിക്കും.

പച്ച: പച്ച നിറം പോസിറ്റിവിറ്റി, മികച്ച ജീവിതം, വളർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, പണം ഉണ്ടാകുന്നതിനൊപ്പം വളർച്ചയും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പച്ച നിറത്തിലുള്ള പേഴ്സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വളർച്ച, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്ന നിറമാണ് പച്ച. ഒരു പച്ച വാലറ്റ് കൈവശം വയ്ക്കുന്നത് സമ്പത്തും വിജയവും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പച്ച നിറം സ്നേഹം, അനുകമ്പ, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു.

ചുവപ്പ്: പ്രശസ്തിയും സമൃദ്ധിയും പ്രതിനിധീകരിക്കുന്ന നിറമാണ് ചുവപ്പ്. ചുവപ്പ് നിറത്തിലുള്ള വാലറ്റ് ഉപയോ​ഗിക്കുന്നത് പണവും സമൃദ്ധിയും ആകർഷിക്കുന്നു. എന്നാൽ ഇത് അഗ്നിമൂലകത്തിന്റെ നിറമായതിനാൽ, ചെലവുകളും വർധിപ്പിക്കും. അതിനാൽ ചുവന്ന വാലറ്റ് ഇടയ്ക്കിടെ ഉപയോ​ഗിക്കുന്നതാണ് നല്ലത്. അഭിനിവേശം, ഊർജ്ജം, ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ശക്തമായ നിറമാണ് ചുവപ്പ്. ചുവന്ന വാലറ്റ് കൈവശം വയ്ക്കുന്നത് ഭാഗ്യവും സാമ്പത്തിക കാര്യങ്ങളിൽ വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥിരതയെയും സുരക്ഷയെയും പ്രതിനിധീകരിക്കുന്ന നിറമാണ് ചുവപ്പ്.

ബ്രൗൺ: ഭൂമിയെ പ്രതിനിധീകരിക്കുന്ന നിറമാണ് ബ്രൗൺ. അതിനാൽ ഈ നിറത്തിലുള്ള വാലറ്റ് നിങ്ങളുടെ സമ്പത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരികയും നിങ്ങളുടെ വരുമാനത്തിലും ചെലവിലും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

മഞ്ഞ: മഞ്ഞ സൂര്യന്റെ നിറമാണ്, ഇത് സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സന്തോഷവും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വാലറ്റിന് അനുയോജ്യമായ നിറമാണ് മഞ്ഞ.

ഓറഞ്ച്: ഉത്സാഹം, വിജയം, പോസിറ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഊർജ്ജസ്വലമായ നിറമാണ് ഓറഞ്ച്. ഇത് സമ്പത്തും സമൃദ്ധിയും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ വാലറ്റിന് നൽകാവുന്ന നിറമായി കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News