Special FD | എഫ്ഡിയിൽ 7.90 ശതമാനം വരെ പലിശ, ബാങ്ക് ഓഫ് ബറോഡ നൽകുന്ന കിടിലൻ ഓഫര്‍

ബാങ്ക് ഓഫ് ഇന്ത്യയുടെ 2 വർഷത്തെ പ്രത്യേക ടേം ഡെപ്പോസിറ്റിൽ മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും പലിശ നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 05:44 PM IST
  • ഈ ഓഫർ 2 കോടിയിൽ താഴെയുള്ള എഫ്ഡികളിലാണ്
  • ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ എഫ്ഡി പലിശയിൽ മാറ്റം വരുത്തിയിരുന്നു
  • 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയിൽ 5.25 ശതമാനം
Special FD | എഫ്ഡിയിൽ  7.90 ശതമാനം വരെ പലിശ, ബാങ്ക് ഓഫ് ബറോഡ നൽകുന്ന കിടിലൻ ഓഫര്‍

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ്  ഇന്ത്യ എല്ലാ ഉപഭോക്താക്കൾക്കും പ്രത്യേക FD ഓഫർ നൽകിയിട്ടുണ്ട്. രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയിൽ നിക്ഷേപകർക്ക് ബാങ്ക് 7.90 ശതമാനം വരെ പലിശ ബാങ്ക് 
നൽകുന്നു. ഒരു എഫ്ഡിക്കായി ആലോചിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇതാണ് ഏറ്റവും ബെസ്റ്റ് സമയം. 

ബാങ്ക് ഓഫ് ഇന്ത്യയുടെ 2 വർഷത്തെ പ്രത്യേക ടേം ഡെപ്പോസിറ്റിൽ മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും പലിശ നൽകുന്നു. ഈ ഓഫർ 2 കോടിയിൽ താഴെയുള്ള എഫ്ഡികളിലാണ്. ഈ  എഫ്ഡിയിൽ ബാങ്ക് ലോൺ സൗകര്യവും നൽകുന്നുണ്ട്.

പലിശ നിരക്ക് ചുവടെ

7 ദിവസം മുതൽ 45 ദിവസം വരെ - 3.00 ശതമാനം
46 ദിവസം മുതൽ 179 ദിവസം വരെ - 4.50 ശതമാനം
180 ദിവസം മുതൽ 269 ദിവസം വരെ - 5.50 ശതമാനം
270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ - 5.75 ശതമാനം
1 വർഷം മുതൽ 2 വർഷം വരെ - 6.50 ശതമാനം
2 വർഷം - 7.25 ശതമാനം
2 വർഷത്തിൽ കൂടുതൽ മുതൽ 3 വർഷത്തിൽ താഴെ വരെ - 6.75 ശതമാനം
3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 6.50 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ - 6.00 ശതമാനം

ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ എഫ്ഡി പലിശയിൽ മാറ്റം വരുത്തിയിരുന്നു. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയിൽ 5.25 ശതമാനം, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡിയിൽ 6.00 ശതമാനം, 180 ദിവസം മുതൽ 210 ദിവസം വരെയുള്ള എഫ്ഡിയിൽ 6.25 ശതമാനം, 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള എഫ്ഡിക്ക് 6.50 ശതമാനം പലിശയും ഒരു വർഷത്തെ എഫ്ഡിക്ക് 7.25 ശതമാനം പലിശയുമാണ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News