McLaren 765 LT Spider: ലക്ഷ്വറി സൂപ്പർകാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ആഗോള കാര്‍ നിർമാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ആഡംബര വാഹന ഭീമൻമാർ മുതൽ എക്സോട്ടിക് സൂപ്പര്‍ കാറുകൾ വരെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇന്ത്യൻ വിപണിയിലേക്ക് എത്താനുള്ള മത്സരത്തിലാണ് ഇപ്പോൾ കാർ നിർമാതാക്കൾ. അത്തരത്തിൽ ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയതാണ് ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി കാർ നിർമ്മാതാക്കളായ മക്‌ലാറൻ. ലംബോർഗിനി, ആസ്റ്റൻ മാർട്ടിൻ, ഫെരാരി എന്നിവയെല്ലാം ഒരു സാധാരണ കാഴ്ചയായി മാറിയ ഇന്ത്യൻ നിരത്തിലെ ഏറ്റവും വിലയേറിയ സൂപ്പർകാർ ഇനി ഹൈദരാബാദിന് സ്വന്തം.
Also Read: Tata Nano EV : ടാറ്റാ നാനോ വീണ്ടുമെത്തുന്നു; കാർ അവതരപ്പിക്കുന്നത് ഇലക്ട്രിക് വിഭാഗത്തിൽ
12 കോടി രൂപ വിലമതിക്കുന്ന മക്‌ലാറൻ 765 എൽടി സ്പൈഡറാണ് ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ നസീർ ഖാൻ സ്വന്തമാക്കിയത്. മക്‌ലാറൻ അവരുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങുകളുടെ ഭാഗമായി പ്രദർശിപ്പിച്ച എൽടി സ്പൈഡറാണ് ഇത്. ഇന്ത്യയിൽ ഔദ്യോഗികമായി ഷോറൂം വഴി വിൽപനയ്ക്കെത്തുന്ന ഏറ്റവും വിലകൂടിയ സൂപ്പർകാറുകളിൽ ഒന്നാണ് 765 എൽടി സ്പൈഡർ. വാഹനം വാങ്ങിയ നസീർ ഖാൻ വാഹനത്തിന്റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.
Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്..! വീഡിയോ വൈറൽ
Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!
വോൾകാനോ റെഡ് നിറത്തിലുള്ള 765 എൽടി സ്പൈഡറിന്റെ ഇന്ത്യയിലെ ആദ്യ ഉടമയെന്ന ഖ്യാതിയും ഇതോടെ നസീർ ഖാൻ നേടി. ഒട്ടേറെ കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള വാഹനത്തിന് അത്തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ലഭിച്ചിട്ടുള്ള കാര്യത്തിൽ സൂചനകളില്ല. മക്‌ലാറൻ നിർമിച്ചിട്ടുള്ളതിൽ വച്ചേറ്റവും വേഗതയേറിയ കൺവെർട്ടബിൾ കാറാണ് 765 എൽടി സ്പൈഡർ. ഈ സൂപ്പർകാറിന്റെ ബോഡി നിർമാണത്തിന് കാർബൺ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. 11 സെക്കൻഡിനുള്ളിൽ വാഹനം ഓപ്പൺ ടോപ്പായി കൺവർട്ട് ചെയ്യാം. 4.0 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനാണ് ഈ വേഗ താരത്തെ പറപ്പിക്കുന്നത്.
Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
766 എച്ച്പി കരുത്തും 800 എൻഎം ടോർക്കും എഞ്ചിൻ ഉൽപാദിപ്പിക്കും. റിയർവീൽ ഡ്രൈവാണ് മക്‌ലാറൻ 765 എൽടി സ്പൈഡറിന്. ആകെ 765 കാറുകൾ മാത്രം നിർമിച്ചിരിക്കുന്നതിനാൽ ആണ് പേരിനൊപ്പം 765 കൂടി ചേർത്തത്. അതുകൊണ്ട് ഇന്ത്യയിലെ സൂപ്പർകാറുകളിൽ തന്നെ എക്സ്ക്ലൂസീവ് കക്ഷിയാണ് 765 എൽടി സ്പൈഡർ. ഇൻഫിനിറ്റി ഗ്രൂപ്പാണ് ഇന്ത്യയിൽ മക്‌ലാറൻ വിപണിയിലെത്തിക്കുന്നത്. മക്ലാറൻ ജിടി, അർട്ട്യൂറ, 720എസ്, 720എസ് സ്പൈഡർ, 765 എൽ ടി, 765 എൽടി സ്പൈഡർ എന്നിവയാണ് മക്‌ലാറൻ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന സൂപ്പർ കാറുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...