രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്രം അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സ്കീം. രാജ്യത്തെ ഏത് പ്രായത്തിലും വിഭാഗത്തിലും ഉൾപെടുന്ന സ്ത്രീക്ക് രണ്ട് വർഷത്തേക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സ്കീം. മിനിമം ആയിരം രൂപ മുതൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ രാജ്യത്തെ ഏത് സ്ത്രീകൾക്കും നിക്ഷേപം നടത്താൻ സാധിക്കും.
സാമ്പത്തിക മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് 2023-24 കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഒറ്റ തവണ നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സ്കീം. 2025 മാർച്ച് 31 വരെയുള്ള കാലാവധി വരെയാണ് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കൂ.
ALSO READ : Farmer Scheme Big Update: പിഎം കിസാന്‍ സംബന്ധിച്ച വലിയ അപ്‌ഡേറ്റ്!! അടുത്ത ഗഡു എപ്പോൾ ലഭിക്കും?
ഈ സ്‌കീമിൽ മൂന്ന് മാസ കണക്കിലാണ് പലിശ കണക്കാക്കുന്നത്. എന്നാൽ സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ നൽകപ്പെടും. നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കും വരെ പലിശ നിരക്ക് 7.50 ശതമാനം തന്നെയാകുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ വഴിയാണ് ഈ നിക്ഷേപം സാധിക്കുക.
നികുതി ഇളവ് ലഭിക്കുമോ?
മറ്റ് ചെറിയ സേവിങ്സ് സ്കീം പോലുകൾ പോലെ നിക്ഷേപ പദ്ധതിക്ക് നികുതി ഇളവുകൾ ഒന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കണക്ക് കൂട്ടലുകൾ പ്രകാരം ഈ നിക്ഷേപ സ്കീം സാധാരണഗതിയിലുള്ള നികുതിക്ക് ബാധകമായേക്കും. അതേസമയം 4000 രൂപയ്ക്ക് മുകളിൽ പ്രതിവർഷം പലിശ ലഭിക്കുകയാണെങ്കിൽ ടിഡിഎസിലെ സെക്ഷൻ 194എ ബാധകമായിരിക്കുമെന്നാണ് ബിസിനെസ് മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...