ഇലക്ട്രിക് കാറുകളിൽ ടാറ്റ നെക്‌സോൺ ഏറ്റവും വിജയകരമായ വാഹനമാണ്. ഇതിന്റെ പരമാവധി ദൂര പരിധി 330 കിലോമീറ്ററാണ്. എന്നാൽ ലോകനിലവാരം നോക്കുമ്പോൾ ടെസ്‌ലയുടെ ഇലക്‌ട്രിക് കാറാണ് ഏറ്റവും വിജയകരം. ഒറ്റ ചാർജിൽ ഇതിന്റെ പരമാവധി ദൂരപരിധി ഏകദേശം 550 കിലോമീറ്ററാണ്. ഈ പോരായ്മ നികത്താൻ 1000 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ കാർ കമ്പനി. ഇതിനായി വ്യത്യസ്തമായൊരു ലിഥിയം അയോൺ ബാറ്ററി നിർമ്മാണ് ഇവർ നടത്തുകയാണെന്നാണ് റിപ്പോർട്ട്.
ഇതോടൊപ്പം, ഈ ബാറ്ററി വളരെ വേഗത്തിൽ ചാർജ് ചെയ്യും. വെറും 10 മിനിറ്റിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യപ്പെടും. അതായത് ലോങ്ങ് ഡ്രൈവിന് പോയാൽ ചായ കുടിക്കാൻ ബ്രേക്ക് എടുക്കുന്നതിനുള്ളിൽ കാർ ഫുൾ ചാർജ് ആകും. അത് കൊണ്ട് തന്നെ വണ്ടി എവിടെ വേണമെങ്കിലും കൊണ്ടു പോകാം.
2030-ഓടെ കമ്പനി 3.5 ദശലക്ഷം കാറുകൾ
ടൊയോട്ടയാണ് ഇത്തരമൊരു കാർ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. 2026ഓടെ ഇത് വിപണിയിലെത്തും.ഈ ബാറ്ററിയിലൂടെ 1000 കിലോമീറ്റർ റേഞ്ചുള്ള കാറാണ് അവർ അവകാശപ്പെടുന്നത്. 2030 ഓടെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച 3.5 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക് കാറുകൾ വിൽക്കുമെന്ന് കമ്പനി പറയുന്നു.
ലൈവ് മിന്റ് എന്ന ബിസിനസ് വെബ്‌സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിൽ ലോക വിപണിയിലെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇലക്ട്രിക് കാർ ടെസ്‌ലയുടെ Y മോഡലാണ്, ഇതിന് 530 കിലോമീറ്റർ റേഞ്ചാണുള്ളത്. പ്രധാനമായും അമേരിക്കയാണ് ഇതിൻറെ വിപണി. ഇന്ത്യയിലാണെങ്കിൽ ടാറ്റയുടെ നെക്‌സോൺ ഇവി നിലവിൽ രാജ്യത്തെ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്. ഇതിന്റെ പരിധി 330 കിലോമീറ്ററാണ്. നെക്‌സോണിനേക്കാൾ മൂന്നിരട്ടി റേഞ്ച് ആയിരിക്കും ടൊയോട്ടയുടെ വരാനിരിക്കുന്ന കാറിന്. അതായത് ഒറ്റ ചാർജിൽ ഡൽഹിയിൽ നിന്ന് പട്‌നയിൽ എത്തും.
ചിലവ് എത്ര വരും?
എത്ര ശ്രമിച്ചിട്ടും ചെലവിന്റെ കാര്യത്തിൽ ലോകത്തെവിടെയും പെട്രോൾ കാറുകളുമായി പൊരുത്തപ്പെടാൻ ഇലക്ട്രിക് കാറുകൾക്ക് കഴിഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയിൽ ലിഥിയത്തിന്റെ വില വർധിച്ചതോടെ ബാറ്ററികളുടെ വിലയും വർധിച്ചു. വിപണിയിൽ നിലവിലുള്ള ലിഥിയം അയൺ ബാറ്ററികളിൽ ഊർജ്ജ സംഭരണം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ കമ്പനികൾ ഏർപ്പെട്ടിരിക്കുകയാണ്.
അത് കൊണ്ട് തന്നെ ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിനായി കമ്പനി ഒരു ഇവി പ്ലാറ്റ്ഫോം നിർമ്മിക്കാൻ പോകുകയാണെന്നാണ് റിപ്പോർട്ട്, അതിൽ എല്ലാ ജോലികളും ഓട്ടോമാറ്റിക് മോഡിൽ ചെയ്യും. ഇത് കാറിന്റെ വില കൂട്ടില്ല. നിലവിൽ പെട്രോൾ കാറുകളേക്കാൾ 70 ശതമാനം കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
,