അഹമ്മദബാദ് : വാഗ് ബക്രി തേയില കമ്പനി ഉടമയും ബിസിനെസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ പരാഗ് ദേശായി അന്തരിച്ചു. തെരുവുനായ ആക്രമണത്തിന് ഇരയായ പരാഗ് ദേശായി ചികിത്സിയിൽ തുടരവെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഒക്ടോബർ 22നാണ് പ്രമുഖ ഗുജറാത്തി വ്യാപാരിയുടെ മരണ വാർത്ത പുറത്ത് വരുന്നത്. ഒക്ടോബർ 15നാണ് പരാഗ് ദേശായിക്ക് തെരുവുനായ ആക്രമണം ഉണ്ടാകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരാഗ് ദേശായിയുടെ ഭാര്യക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം ഉണ്ടായെങ്കിലും ഇരവരും സുരക്ഷിതരാണ്.
ഒക്ടോബർ 15 ഞായറാഴ്ചയാണ് ദേശായിക്ക് തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. ദേശായിയുടെ അഹമ്മദബാദിലെ വസതിക്ക് സമീപത്ത് വെച്ചാണ് തെരുവുനായക്കൾ അദ്ദേഹത്തെ ആക്രമിച്ചത്. ദേശായിയെ തെരുവുനായക്കൾ ആക്രമിക്കുന്നതായി സെക്യൂരിറ്റി ജീവനക്കാരനാണ് കുടുംബത്തെ അറിയിക്കുന്നത്. ഉടൻ തന്നെ ദേശായിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് മറ്റൊരു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.
ALSO READ : Aircraft: ലാൻഡിങ്ങിനിടെ പരിശീലന വിമാനം തകര്‍ന്ന് വീണു; രണ്ട് പേർക്ക് പരിക്ക്
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഗ് ബക്രി തേയില കമ്പനിയുടെ ഉടമയാണ് പരാഗ് ദേശായി. വടക്കെ ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള തേയില ബ്രാൻഡുകളിൽ ഒന്നാണ് വാഗ് ബക്രി. കമ്പനിയുടെ സെയിൽസ്, മാർക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളുടെ തലവനും കൂടിയാണ് പരാഗ് ദേശായി. ഇദ്ദേഹത്തിന്റെ മകൻ റാശേഷ് ദേശായിയാണ് നിലവിൽ കമ്പയിടുടെ മാനേജിങ് ഡയറക്ടർ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.