Acid Attack: മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം; പ്രതി പോലീസ് പിടിയിൽ

ഞായറാഴ്ച്ച രാത്രി ഒമ്പതേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. അടച്ചുറപ്പുള്ള വീടല്ല വീട്ടമ്മയുടേത്. വീടിന്റെ മറക്കിടയിലൂടെ ആക്രമണം നടത്തിയ ആള്‍ ആസിഡ് വീടിനുള്ളിലേക്ക് തളിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കുന്ന വിവരം. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 03:57 PM IST
  • ആസിഡ് ശരീരത്ത് വീണതോടെ പൊള്ളലനുഭവപ്പെട്ട വീട്ടമ്മ വീടിന് പുറത്തേക്കോടി.
  • ഇതോടെ ആക്രമണം നടത്തിയയാള്‍ ഓടി രക്ഷപ്പെട്ടു.
  • പൊള്ളലേറ്റ വീട്ടമ്മ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
Acid Attack: മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം; പ്രതി പോലീസ് പിടിയിൽ

മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം സ്വദേശിനിയായ വീട്ടമ്മക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആസിഡാക്രമണം ഉണ്ടായത്. സംഭവത്തില്‍ മാങ്കുളം സ്വദേശിയായ സാന്‍കുമാറിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച്ച രാത്രി ഒമ്പതേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. അടച്ചുറപ്പുള്ള വീടല്ല വീട്ടമ്മയുടേത്. വീടിന്റെ മറക്കിടയിലൂടെ ആക്രമണം നടത്തിയ ആള്‍ ആസിഡ് വീടിനുള്ളിലേക്ക് തളിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കുന്ന വിവരം. ആസിഡ് ശരീരത്ത് വീണതോടെ പൊള്ളലനുഭവപ്പെട്ട വീട്ടമ്മ വീടിന് പുറത്തേക്കോടി. ഇതോടെ ആക്രമണം നടത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ വീട്ടമ്മ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. 

ALSO READ: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു, സംഭവം കോട്ടയത്ത്

വീട്ടമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയ പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണ സമയത്ത് വീട്ടമ്മയുടെ വീട്ടിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.തന്നോടുള്ള മുന്‍ വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News