Mehul Choksi: ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി; ജാമ്യം നിഷേധിച്ചത് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത്

മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയെ സമീപിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 11:17 AM IST
  • ജാമ്യം അനുവദിച്ചാൽ നിയമനടപടികൾ തീരുന്നത് വരെ ഡൊമിനിക്കയിൽ തന്നെ തുടരാമെന്ന് മെഹുൽ ചോക്സി കോടതിയെ അറിയിച്ചിരുന്നു
  • എന്നാൽ ചോക്സി ഇന്ത്യയിൽ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ടതാണ്
  • ഇനിയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് ഡൊമിനിക്കൻ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്
  • സർക്കാർ അഭിഭാഷകന്റെ വാദം ശരിവച്ചാണ് ഡൊമിനിക്കൻ ഹൈക്കോടതി മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ചത്
Mehul Choksi: ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി; ജാമ്യം നിഷേധിച്ചത് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത്

റോസോ: പിഎൻബി വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി (High Court). ആന്റി​ഗ്വയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും തനിക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ചോക്സി ജാമ്യഹർജിയിൽ (Bail plea) ആവശ്യപ്പെട്ടത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ചോക്സിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ജാമ്യം അനുവദിച്ചാൽ നിയമനടപടികൾ തീരുന്നത് വരെ ഡൊമിനിക്കയിൽ തന്നെ തുടരാമെന്നും മെഹുൽ ചോക്സി (Mehul Choksi) കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ചോക്സി ഇന്ത്യയിൽ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ടതാണ്.  ഇന്ത്യയിൽ നിന്ന് നാടുവിട്ട് ആന്റി​ഗ്വയിലേക്ക് വന്ന വ്യക്തി ഇനിയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് ഡൊമിനിക്കൻ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

സർക്കാർ അഭിഭാഷകന്റെ വാദം ശരിവച്ചാണ് ഡൊമിനിക്കൻ ഹൈക്കോടതി മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ചത്.  മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹർജി കോടതി തിങ്കളാഴ്ച പരി​ഗണിക്കും. ആന്റി​ഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ഡൊമിനിക്കയിൽ വച്ച് ചോക്സി പിടിയിലാകുന്നത്. ചോക്സിക്കെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ALSO READ: Mehul Choksi അനധികൃത കുടിയേറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച് ഡൊമിനിക്ക

പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB Scam) നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി ഇന്ത്യ വിട്ടത്. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുൻപാണ് ചോക്സി രാജ്യം വിട്ടത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളുടെ അന്വേഷണം ചോക്സിക്കെതിരെ നടക്കുന്നുണ്ട്. ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്സിയെ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആന്റി​ഗ്വ പ്രധാനമന്ത്രി ​ഗാസ്റ്റൺ ബ്രൗൺ ആവശ്യപ്പെട്ടിരുന്നു. ചോക്സിയുടെ ആന്റി​ഗ്വൻ പൗരത്വം 2109ൽ റദ്ദാക്കിയതാണെന്നും ​ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News