Heroin seized: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

Heroin seized: ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2884 ഗ്രാം ഹെറോയിൻ പിടികൂടി.

Written by - Zee Malayalam News Desk | Last Updated : May 28, 2022, 02:44 PM IST
  • ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴിയെത്തിയ ഇയാളെ പിടികൂടിയത്
Heroin seized: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ടാൻസാനിയൻ പൗരനിൽ നിന്ന് 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2884 ഗ്രാം ഹെറോയിൻ പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ്  വഴിയെത്തിയ ഇയാളെ പിടികൂടിയത്. ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

പരാതി നൽകിയ ശേഷം ആത്മഹത്യാശ്രമം; പോലീസ് സ്റ്റേഷനിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷൈജുവിന് 60 ശതമാനം പൊള്ളലേറ്റിരുന്നു.

പങ്കാളിയെ കാണാനില്ലെന്ന പരാതിയുമായാണ് ഇയാൾ ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയ ശേഷം പുറത്തേക്ക് പോയ ഇയാൾ പിന്നീട് തിരിച്ചെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ തന്നെ പോലീസുകാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് പാലോട് സ്വദേശിയായ ഷൈജു. ഷൈജുവിനൊപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ യുവതിയെ കാണാനില്ലെന്നാണ് പരാതി നൽകിയത്. സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും ഷൈജു നൽകിയിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സഹോദരനൊപ്പം പോകണമെന്ന് യുവതി അറിയിക്കുകയും യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പോകാൻ കോടതി അനുവദിക്കുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News