Crime News: അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; മരണകാരണം കല്ലുകൊണ്ട് തലയ്ക്കടിച്ചത്

അന്യസംസ്ഥാന തൊഴിലാളി രമേഷ് ദാസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 07:17 PM IST
  • അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് രമേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
  • നിർമാണ തൊഴിലാളികൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
Crime News: അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; മരണകാരണം കല്ലുകൊണ്ട് തലയ്ക്കടിച്ചത്

കണ്ണൂർ: അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയിൽ കല്ലുകൊണ്ട് അടിച്ചാണ് രമേഷിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് രമേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളികൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തായി തകർന്ന ചെങ്കല്ലുമുണ്ടായിരുന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. 

രമേഷിന്റെ കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തായി രണ്ട് സിം കാർഡുകളും കണ്ടെത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. തലയോട്ടി തകർന്നിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News