Panoor Vishnupriya Murder: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : May 10, 2024, 11:59 AM IST
  • ശ്യാംജിത്തുമായുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.
  • ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറിയാണ് പ്രതി കൊലപാതകം നടത്തിയത്.
Panoor Vishnupriya Murder: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ: പ്രണയപ്പകയെ തുടർന്ന് പാനൂർ സ്വദേശി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തൽ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിയുടെ ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. 

ശ്യാംജിത്തുമായുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറിയാണ് പ്രതി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ തന്റെ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയം ആയുധങ്ങളുമായി എത്തിയ പ്രതി വീട്ടിലേക്ക് എത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് വീഡിയോ കോളിൽ പതിഞ്ഞത് കേസിൽ നിർണായക തെളിവായി. ശ്യാംജിത്ത് ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Also Read: Accident In Kochi: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

 

2022 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആരുമില്ലാത്ത സമയത്ത് ശ്യാംജിത് വീട്ടിൽ എത്തുകയും വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ച ശേഷവും പ്രതി വിഷ്ണുപ്രിയയുടെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ പ്രതിയുമായുളള സൗഹൃദം അവസാനിപ്പിച്ചതും പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News