തിരുവനന്തപുരം : കഷായത്തിൽ വിഷം ചേർത്ത് കാമുകനെ കൊലപ്പെടുത്തിയ ഷാരോൺ കൊലപാതാക കേസിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും മറ്റൊരു പരാതിയും കൂടി. ഭാര്യയും കാമുകനും ചേർന്ന് പാലിൽ വിഷം ചേർത്ത് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുയെന്നാണ് കെഎസ്ആർടിസി ഡ്രൈവറായ സുധീർ പരാതിയുമായിയെത്തിയത്. സുധീറിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുക്കകുയും ചെയ്തു. നേരത്തെ 2018ൽ സംഭവത്തിൽ പാറശ്ശാല പോലീസിന് പരാതി നൽകിയിരുന്നെങ്കിലും അത് അന്വേഷിക്കാനോ കേസെടുക്കാനോ അവർ തയ്യാറായിരുന്നില്ലെന്ന് സുധീർ ആരോപിക്കുന്നു. പിന്നീട് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച പാറശ്ശാല ഷാരോൺ കൊലപാതാക കേസിൽ പിന്നാലെയാണ് കെഎസ്ആർടിസി ഡ്രൈവറായ സുധീർ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.
ഭാര്യ ശാന്തിയും കാമുകൻ മുരുകനും ചേർന്നാണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സുധീർ തന്റെ പരാതിയിൽ പറയുന്നു. ഇരുവരും തമിഴ്നാട് ശിവകാശി സ്വദേശികളാണ്. സുധീറുമായി പിരിഞ്ഞ് ശാന്തി വീട് വിട്ട് ഇറങ്ങി പോയി മാസങ്ങൾക്ക് ശേഷമാണ് ഭാര്യ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുയെന്ന് അറിഞ്ഞത്. വസ്ത്രങ്ങൾക്കിടെയിൽ സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തുകയും ചെയ്തു. ഇവ കാമുകൻ മുരുകൻ കൊറിയർ വഴിയായി അയച്ച് നൽകിയതാണെന്ന് സുധീർ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് സുധീർ പറയുന്നത്.
ALSO READ : Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
ശാന്തി തന്റെ കൂടെ താമസിച്ചിരുന്ന സമയത്ത് വീട്ടിൽ നിന്നും ഹോർലിക്സിട്ട പാലും കൂടിച്ച് പുറത്ത് പോയപ്പോൾ തലവേദനയും മറ്റ് ബുദ്ധിമുട്ടുകളും തോന്നി. ശേഷം പാറശ്ശാല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും തന്നെ പ്രവേശിപ്പിച്ചു. മൂന്ന് ദിവസമാണ് താൻ വെന്റിലേറ്റർ സഹായത്തോടെ ഐസിയുവിൽ കടന്നതെന്ന് സുധീർ പറയുന്നു. അലുമിനയം ഫോസ്ഫെയ്ഡ് ശരീരത്തിൽ എത്തിയാലുണ്ടാകുന്ന പ്രശ്നങ്ങൾ തന്നിൽ പ്രകടമായതെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുയെന്നും സുധീർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...