V Muraleedharan: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

V Muraleedharan house atatck: കണ്ണൂർ പയ്യന്നൂർ സ്വദേശി കെ വി മനോജ് ആണ് പിടിയിലായത്. തമ്പാനൂരിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2023, 08:41 AM IST
  • മെഡിക്കൽ കോളേജ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്
  • ആക്രമണം നടത്തിയ ശേഷം പ്രതി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • ആക്രമണദിവസം ധരിച്ചിരുന്ന വസ്ത്രമാണ് പ്രതി പിടിയിലാകുമ്പോഴും ധരിച്ചിരുന്നത്
  • സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം
V Muraleedharan: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ വി മനോജ് ആണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. തമ്പാനൂരിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാൾ 10 വർഷത്തിനു മുമ്പ് ശ്രീകാര്യം, വഞ്ചിയൂർ മേഖലകളിൽ താമസിച്ചിട്ടുണ്ട്.

നഗരത്തിലെ ഒരു ഹോട്ടലിലും ജീവനക്കാരനായിരുന്നു. മെഡിക്കൽ കോളേജ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണം നടത്തിയ ശേഷം പ്രതി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണദിവസം ധരിച്ചിരുന്ന വസ്ത്രമാണ് പ്രതി പിടിയിലാകുമ്പോഴും ധരിച്ചിരുന്നത്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

നെയ്യാറ്റിൻകരയിൽ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചു; പ്രതികൾ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകര പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. നെയ്യാറ്റിൻകര വെള്ളറടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയിൽ പറയുന്നതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ കേസ് അന്വേഷിച്ച് എത്തിയതായിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ വീട്ടുടമയും സുഹൃത്തുക്കളും തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 

വെള്ളറട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷൈനിനാണ് ക്രൂര മർദ്ദനമേറ്റത്. ഇന്നലെ, ഫെബ്രുവരി 8  ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചാമവിള സ്വദേശിയായ ദീപു രാജും സുഹൃത്തുക്കളായ രഞ്ജിത്ത്, അനന്തു തുളസീധരൻ എന്നിവരും ചേർന്ന് ഇവരെ മർദ്ദിച്ചതായി ആണ് പറയുന്നത്.

വീട്ടുടമയായ ദീപു രാജും ഭാര്യ പൗർണമിയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു.  പൗർണമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയതായിരുന്നു ഷൈൻ. സംഭവത്തെ തുടർന്ന് പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തു. നിലവിൽ ഇവർ വെള്ളറട പോലീസ് കസ്റ്റഡിയിൽ കഴിയുയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News