തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പിടിയിലായ സംഘത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികളുമുണ്ട്.
Also Read: സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവുമായിട്ടാണ് മൂന്നംഗ സംഘം എക്സൈസ് സംഘത്തിൻറെ പിടിയിലായത്. പുഞ്ചക്കരി, പൂത്തളക്കുഴി ലക്ഷംവീട് കോളനിയിൽ ശംഭു, പുഞ്ചക്കരി വെട്ടിവിള മേലെ പുത്തൻവീട്ടിൽ അനീഷ്, പാച്ചല്ലൂർ മണിയ മന്ദിരത്തിൽ മഹേഷ് എന്നിവരാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിൻറെ പിടിയിലായത്.
കഞ്ചാവുമായി ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാരോട്-മുക്കോല ബൈപ്പാസിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇവർ പിടിയിലായത്. തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് എക്സൈസ് പറയുന്നത്.
Also Read: ബുധൻ അനിഴം നക്ഷത്രത്തിലേക്ക്; നവംബറിൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതം, സാമ്പത്തിക അഭിവൃദ്ധി!
പിടിയിലായ ശംഭുവും, അനീഷും സ്ഥിരം കുറ്റവാളികളാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരം സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ആയിരുന്ന അൽത്താഫിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് ഇവർ. പ്രതികളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.