Kolkata: മദ്യം (Alcohol) വാങ്ങി നൽകി മയക്കിയ ശേഷം യുവതി അച്ഛനെ തീകൊളുത്തി കൊന്നു. കൊൽക്കത്തയിലെ (Kolkata) ചാഡ്പൽ ഘട്ടിൽ മാർച്ച് 21 നാണ് സംഭവം. അച്ഛനെ പുറത്ത് കൊണ്ടുപോയി ഭക്ഷണവും മദ്യവും വാങ്ങി നൽകിയതിന് ശേഷമാണ് കൊല്ലത്തെടുത്തിയത്. കേസിൽ കുറ്റാരോപിതയായ 22 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്‌തു. യുവതി കൊൽക്കത്ത ക്രിസ്റ്റഫർ റോഡ് സ്വദേശിനിയാണ്. കഠിനമായ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ആയതിനെ തുടർന്നാണ് കൊലപാതകമെന്ന് യുവതി മൊഴി നൽകി.
പോലീസ് (Police) ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് ഞയറാഴ്ച്ച രാത്രിയോടെ യുവതിയും അച്ഛനും രാത്രിയിലേക്കുള്ള ഭക്ഷണം കഴിക്കാനായി പുറത്ത് പോയിരുന്നു. യുവതി മുൻകൈയെടുത്താണ് പുറത്ത് പോയത്. ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകൾ അച്ഛന് മദ്യവും വാങ്ങി നൽകി. ഭക്ഷണവും മദ്യവും നൽകി സത്കരിച്ച ശേഷം യുവതി അച്ഛനെയും കൂട്ടി ചാഡ്പൽ ഘട്ടിൽ എത്തുകയായിരുന്നു.
ALSO READ: COVID ബാധിച്ച ഭാര്യയായ നഴ്സിനെ തിരികെ സ്വീകരക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ്
ചാഡ്പൽ ഘട്ടിൽ ഹൂഗ്ലി നടിയുടെ തീരത്തിരുന്ന് ഇരുവരും വളരെ നേരം സംസാരിച്ചു. എന്നാൽ മദ്യലഹരിയിലായിരിന്ന പിതാവ് ഉറങ്ങി പോയി. പിതാവ് ഉറങ്ങിയതായി കണ്ട യുവതി ഉടൻ തന്നെ പിതാവിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ കൊലപാതക (Murder) ദൃശ്യങ്ങൾ സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.
ALSO READ: ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
പിതാവിനെ കാണാതായതിനെ തുടർന്ന് ഒരു ബന്ധു നൽകിയ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്‌ത ഉടൻ തന്നെ യുവതി കുറ്റസമ്മതവും നടത്തി. പിതാവിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. യുവതിയുടെ ചെറുപ്പത്തിൽ തന്നെ 'അമ്മ മരിച്ചിരുന്നു അതിന് ശേഷം മരണപ്പെട്ടയാൾ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ആരംഭിച്ചു.
ALSO READ: മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ
യുവതിയുടെ വിവാഹത്തോടെ (Marriage) യുവതി ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങൾ അവസാനിച്ചെങ്കിലും വീണ്ടും ബന്ധം തകർന്ന് യുവതി വീട്ടിൽ തിരിച്ചെത്തിയതോടെ പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ യുവതിയെ മാർച്ച് 29 വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചു. പ്രതിയുടെ മൊഴി സത്യമാണോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...