വയനാട്ടിൽ ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറി ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും മൊബൈൽ ഫോണും വാച്ചും ഷർട്ടും കവരുകയും ചെയ്ത സംഭവത്തിൽ യുവാക്കൾ പിടിയിൽ. കൽപ്പറ്റ, വേങ്ങപ്പളളി, വൈശാലി വീട്ടിൽ അശ്വിൻ കുമാർ, കൽപ്പറ്റ, തുർക്കി, ചാലിപ്പടി വീട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കൽപ്പറ്റയിൽ നിന്നാണ് പിടികൂടിയത്.
2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. നാല് യുവാക്കൾ രാത്രി അതിക്രമിച്ചു കയറി പഴുപ്പത്തൂരുള്ള സ്ഥാപനത്തിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തുമുള്ള ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും അകത്ത് കയറി ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും വാച്ചും ഷർട്ടും കവരുകയും ചെയ്തുവെന്ന പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.