ന്യൂ ഡൽഹി: രാജ്യത്ത് പൂർണ്ണമായും FASTag സംവിധാനത്തോടെ ടോൾ പിരിക്കുന്നത് നടപടി 2021 ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഗതാഗതാ വകുപ്പ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാളെ ജനുവരി ഒന്ന് മുതൽ രാജ്യത്ത് ഉടനീളം നാല് ചക്രവാഹനങ്ങളുടെ ടോൾ പിരിവിന് ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു കേന്ദ്ര നിർദേശം.
നിലവിൽ 75% ശതമാനം വാഹനങ്ങളിൽ ഫാസ്റ്റ് ടാഗിലൂടെയാണ് (FASTag) പണം പിരിക്കുന്നത്. ഫെബ്രുവരി 15 ഓടെ 100 ശതമാനവും വാഹനങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷമായിരിക്കും രാജ്യത്ത് മുഴവാനായി ഫാസ്റ്റ് ടാഗിലുടെ ടോൾ പിരിവ് നടത്തുയെന്ന് ദേശീയ ഹൈവെ അതോറിറ്റി അറിയിച്ചു.
2017 ഡിസംബർ ഒന്നിന് ശേഷം വാങ്ങിയ വാഹനങ്ങൾക്കാണ് കേന്ദ്രം ഫാസ്റ്റ് ടാഗ് സംവിധാന ഏർപ്പെടുത്തിയിരുന്നത്. നിലവിൽ 2017 ഡിസംബർ 17 മുമ്പ് വാങ്ങിയ വാഹനങ്ങൾക്കും കേന്ദ്ര സർക്കാർ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റൽ പണമിടപാട് (Digital Payment)വർധിപ്പിക്കുന്നതിനു വേണ്ടിയാണ് സർക്കാർ പ്രധാനമായും ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തന്നത്.
ALSO READ: നിങ്ങൾക്ക് 700 രൂപയുടെ എൽപിജി സിലിണ്ടർ വെറും 200 രൂപയ്ക്ക് വാങ്ങാം.. എങ്ങനെ?
യാത്രികർക്ക് ടോൾ പ്ലാസയിൽ നിർത്തുന്ന സമയം ലാഭിക്കാൻ സാധിക്കുമെന്നും കൂടാതെ ഇന്ധന നഷ്ടം കുറയ്ക്കാൻ പറ്റുമെന്ന് നേരത്തെ കേന്ദ്ര ഗതാഗതാ വകുപ്പ് മന്ത്രി നിതിൽ ഗഡ്കരി (Nitin Gadkari) പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy