ജനുവരിയില്‍ വിമാനയാത്രയുണ്ടോ? ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ!

അടുത്ത വര്‍ഷം തുടക്കത്തില്‍ രാജ്യത്തിനു പുറത്ത് വിമാനയാത്ര നടത്താന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇപ്പോഴേ ബുക്ക് ചെയ്തു തുടങ്ങിക്കോളൂ. 

Last Updated : Dec 12, 2017, 03:05 PM IST
ജനുവരിയില്‍ വിമാനയാത്രയുണ്ടോ? ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ!

അടുത്ത വര്‍ഷം തുടക്കത്തില്‍ രാജ്യത്തിനു പുറത്ത് വിമാനയാത്ര നടത്താന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇപ്പോഴേ ബുക്ക് ചെയ്തു തുടങ്ങിക്കോളൂ. യാത്രാ കമ്പനിയായ ഇക്സിഗോയുടേതാണ് മുന്നറിയിപ്പ്. അടുത്ത വര്‍ഷത്തെ യാത്രയ്ക്ക് ഇപ്പോഴേ ബുക്ക് ചെയ്‌താല്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞു കിട്ടുമെന്നാണ് അറിയിപ്പ്.

ക്രിസ്മസ്, ന്യൂ ഇയര്‍ അവധിദിനങ്ങള്‍ക്ക് വേണ്ടിയും ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ടിക്കറ്റ് വില കുറവായിരിക്കും. ചില വണ്‍വേ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ത്തന്നെ പതിനായിരം രൂപയില്‍ താഴെയാണ് നിരക്ക്. ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌, മലേഷ്യ, ദുബായ്, ഖത്തര്‍ തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള ടിക്കറ്റിന്‍റെ നിരക്കാണ് കുറവ്. ഇത് കൂടാതെ ഇന്തോനേഷ്യ, തുര്‍ക്കി, ഈജിപ്ത്, മാലിദ്വീപ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്ങ്, സീഷെല്‍സ് തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള ടിക്കറ്റുകള്‍ക്ക് 20,000 രൂപയില്‍ താഴെയാണ് നിരക്ക് ഇപ്പോള്‍. 

അടുത്ത വര്‍ഷം ആദ്യ മൂന്നു മാസങ്ങളിലേയ്ക്കുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇക്സിഗോയുടെ ചെക്ക് ഇന്‍ റ്റു 2018 ഓഫര്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്. ഇത് പ്രകാരം ഓരോ അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും മിനിമം 2018 രൂപ കുറവുണ്ടെന്ന് ഇക്സിഗോ സിഇഒ അലോക് ബാജ്പേയ് പറഞ്ഞു. 

അവസാന നിമിഷത്തില്‍ ബുക്ക് ചെയ്‌താല്‍ ടിക്കറ്റ് തുകയില്‍ വലിയ വ്യത്യാസമുണ്ടാവുമെന്നും ഇക്സിഗോ മുന്നറിയിപ്പ് തരുന്നുണ്ട്.

Trending News