Diabetes : പ്രമേഹ രോഗിയാണോ? രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ ചില പൊടികൈകൾ

മല്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ മല്ലിയിട്ട വെള്ളവും കുടിക്കുന്നതും ഗുണകരമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 06:22 PM IST
  • മല്ലിയില രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും, അമിത വണ്ണം കുറയ്ക്കാനും, സൗന്ദര്യം വർധിപ്പിക്കാനും ഒക്കെ സഹായിക്കും.
  • മല്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ മല്ലിയിട്ട വെള്ളവും കുടിക്കുന്നതും ഗുണകരമാണ്.
  • മല്ലിയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യൻ തുടങ്ങി നിരവധി ന്യുട്രിയന്റുകളും, വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
Diabetes  : പ്രമേഹ രോഗിയാണോ? രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ ചില പൊടികൈകൾ

സാമ്പാറിലും, മറ്റ് ചില കറികളിലുമൊക്കെ മല്ലിയിലയിടാൻ മിക്കവർക്കും ഇഷ്ടമാണ്. സ്വാദിനോടൊപ്പം തന്നെ സുഖകരമായ മണവും മല്ലിയില കറികൾക്ക് നൽകും. നിങ്ങൾക് അറിയാത്ത കാര്യം മല്ലിയിലയ്ക്കും മല്ലിക്കും വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുള്ളതാണ്. മല്ലിയില രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും, അമിത വണ്ണം കുറയ്ക്കാനും, സൗന്ദര്യം വർധിപ്പിക്കാനും ഒക്കെ സഹായിക്കും.

മല്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ മല്ലിയിട്ട വെള്ളവും കുടിക്കുന്നതും ഗുണകരമാണ്. മല്ലിയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യൻ തുടങ്ങി നിരവധി ന്യുട്രിയന്റുകളും, വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

ALSO READ: Importance of Vitamin D: സൂര്യപ്രകാശം കൂടാതെ, വിറ്റാമിൻ ഡിയുടെ മറ്റ് ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്?

മല്ലിയിട്ട  കുടിച്ചാൽ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് പെട്ടെന്ന് തന്നെ കുറയ്ക്കാൻ കഴിയും. മല്ലിയിലയോ, മല്ലിയോ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക. ശേഷം മല്ലി അരിച്ച് മാറ്റിയ ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കണം. ഇത് നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. ആരോഗ്യ വിധഗ്തരുടെ അഭിപ്രായം അനുസരിച്ച് മല്ലിയിൽ അടങ്ങിയിട്ടുള്ള എത്തനോൾ, ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹം മൂലമാണ് നിങ്ങളുടെ വണ്ണം കൂടുന്നതെങ്കിൽ അത് കുറയ്ക്കാനും മല്ലി സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്ന് ടീസ്പൂൺ മല്ലിയിട്ട് തിളപ്പിക്കുക. വെള്ളം വറ്റി പകുതിയാകുമ്പോൾ മല്ലി കൊത്ത് അരിച്ച് മാറ്റിയ ശേഷം കുടിക്കണം. ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Trending News