കൊറോണ വൈറസിന്റെ ഈ രണ്ടാം തരംഗം (Coronavirus) കഴിഞ്ഞ വർഷത്തേക്കാൾ വളരെ അപകടകരമാണ്. മാത്രമല്ല ഇതുവരെ രാജ്യത്തുടനീളം 2 കോടി ജനങ്ങൾക്ക് ഈ വൈറസ് ബാധിക്കുകയും 2 ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്.
പകർച്ചവ്യാധിയുടെ ഈ സമയത്ത് എല്ലാവരും ഒരു കാര്യം മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ, നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ശക്തമാക്കാം (How to make Immunity strong) എന്നത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമാണെങ്കിൽ നിങ്ങൾക്ക് ഈ വൈറൽ അണുബാധയിൽ നിന്നും രക്ഷപ്പെടാൻ ആകുമെന്നും ഏതെങ്കിലും കാരണത്താൽ നിങ്ങൾ രോഗബാധിതനാകുകയാണെങ്കിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
Also Read: SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
തക്കാളി ജ്യൂസിന് ധാരാളം ഗുണങ്ങളുണ്ട്
നിങ്ങളുടെ രോഗപ്രതിരോധ ശേഷി (Immune system) എങ്ങനെ ശക്തിപ്പെടുത്താം? ഇതിനായി നിങ്ങൾ കൂടുതൽ ആയുർവേദ ഔഷധസസ്യങ്ങളും പാൽ മഞ്ഞൾ, തുളസി കഷായം എന്നിവ കഴിക്കണം. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ജൂസിനെക്കുറിച്ചാണ് അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും ഒപ്പം ഇത് വളരെയധികം രുചികരവുമാണ്. ഈ പറയുന്നത് നിരവധി ഗുണഗണങ്ങൾ ഉള്ള തക്കാളി ജൂസിനെക്കുറിച്ചാണ് (Tomato juice).
തക്കാളി ജ്യൂസ് പ്രതിരോധശേഷി ശക്തമാക്കുന്നു
ആൻറി ഓക്സിഡൻറുകളാൽ (Antioxidants) സമ്പന്നമായ തക്കാളിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, നമ്മുടെ പ്രതിരോധശേഷിയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളിൽ (Free radicals) നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു.
എല്ലാ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രക്തം ശുദ്ധമാക്കുകയും ചെയ്യുന്നു. കൂടാതെ തക്കാളി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ലൈകോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പലതരം ക്യാൻസറുകളെ ഇത് തടയുന്നു, കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
തക്കാളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം
ഈ ജ്യൂസ് ഉണ്ടാക്കാൻ, നിങ്ങൾക്ക് 2 തക്കാളി, 1 ഗ്ലാസ് വെള്ളം, ഒരു നുള്ള് ഉപ്പ് എന്നിവ ആവശ്യമാണ്. തക്കാളി നന്നായി കഴുകി അരിഞ്ഞത് ഒരു ജ്യൂസറിൽ വെള്ളം ചേർത്ത് ഒരു നുള്ള് ഉപ്പ് കലർത്തി മിക്സ് ചെയ്യുക. ഇനി ഗ്ലാസിലേക്ക് പകർത്തുക ശേഷം കുടിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ഉപ്പ് കൂടാതെ തക്കാളി ജ്യൂസ് കുടിക്കാം. ഇത് കൂടുതൽ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...