ദശലക്ഷക്കണക്കിന് വർഷങ്ങളായി മനുഷ്യർ ഭക്ഷണം പുളിപ്പിച്ച് കഴിക്കുന്നതായി കരുതപ്പെടുന്നു. ആദ്യകാല മനുഷ്യർ ഈ പ്രക്രിയയിൽ ആകസ്മികമായി എത്തിയതായിരിക്കാം. താമസിയാതെ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഈ രീതി മികച്ചതാണെന്ന് മനസ്സിലാക്കിയിരിക്കാം. പുതിയ ഭക്ഷണം കണ്ടെത്താനോ വേട്ടയാടാനോ ബുദ്ധിമുട്ടുള്ളപ്പോൾ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉപയോഗിക്കാമെന്ന് കണ്ടെത്തി.
പുളിപ്പിച്ച ഭക്ഷണത്തിന്റെ ഗുണങ്ങൾ
ഗട്ട് മൈക്രോബയോമിനെ സമ്പന്നവും വൈവിധ്യപൂർണ്ണവുമാക്കി നിലനിർത്തുന്നു.
ഇരുമ്പ്, സിങ്ക് എന്നിവ പോലുള്ള പോഷകങ്ങൾ ലഭ്യമാക്കുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങളുടെ ഗുണങ്ങൾ
ദഹനത്തിന് ഗുണം ചെയ്യുന്നു: ദഹനപ്രക്രിയ വർദ്ധിപ്പിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളെ പ്രോബയോട്ടിക്സ് വർധിപ്പിക്കാൻ സഹായിക്കുന്നു. ബാക്ടീരിയകൾ പഞ്ചസാരയെ വിഘടിപ്പിക്കാൻ സഹായിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ രീതിയിൽ വർധിക്കില്ല. അന്നജവും പുളിപ്പിച്ച ഭക്ഷണവും ദഹനം എളുപ്പമുള്ളതാക്കും. പുളിപ്പിച്ച ഭക്ഷണം ലാക്ടോസിനെ വിഘടിപ്പിക്കാൻ സഹായിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു: ഉയർന്ന പ്രോബയോട്ടിക് ഉള്ളടക്കം ഉള്ളതിനാൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് തുടങ്ങിയവയാൽ സമ്പുഷ്ടമായതിനാൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് സഹായിക്കുന്നു.
ALSO READ: Fermented Foods: കൊംബുച്ച, കിംചി, കെഫിർ... പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണോ?
ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്: പുളിപ്പിച്ച ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രോബയോട്ടിക്സ് രക്തസമ്മർദ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു: പുളിപ്പിച്ച ഭക്ഷണങ്ങൾ മാനസികാരോഗ്യത്തെ സ്വീധീനിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉത്കണ്ഠ നിയന്ത്രിക്കാനും സഹായിക്കുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...