രക്തത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യ ഉത്പന്നമാണ് യൂറിക് ആസിഡ്. ശരീരം പ്യൂരിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് അമിതമായി രക്തത്തിൽ അടഞ്ഞുകൂടുമ്പോഴാണ് വിവിധ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നത്. സാധാരണയായി യൂറിക് ആസിഡിന്റെ ഭൂരിഭാഗവും രക്തത്തിൽ അലിഞ്ഞുചേർന്ന് വൃക്കകളിലൂടെ കടന്നുപോയി മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്.
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിച്ചാൽ ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, സന്ധിവേദന എന്നിവ ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ പലപ്പോഴും ആരോഗ്യവിദഗ്ധർ മരുന്നുകൾ നിർദേശിക്കാറുണ്ട്. ഇതുകൂടാതെ, ആയുർവേദത്തിലും പ്രകൃതിദത്ത പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. ഔഷധ ഗുണമുള്ള ചില ഇലകൾ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചത്; മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം
തുളസി: തുളസി നിരവധി ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്. ഇതിന് ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. തുളസിക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഉണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. തുളസിയില പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
വേപ്പില: വേപ്പില ശരീരത്തിലെ വിഷാംശം നീക്കുന്നതിന് മികച്ചതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. യൂറിക് ആസിഡ് ഉൾപ്പെടെ ശരീരത്തിലെ വിഷാംശം നീക്കുന്നതിന് ഇത് ഫലപ്രദമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആന്റി ഓക്സിഡന്റുകൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ചിറ്റമൃത്: ആയുർവേദത്തിൽ നിരവധി രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചിറ്റമൃത്. ചിറ്റമൃതിന് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും ഇത് മികച്ചതാണ്. ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായ സന്ധിവേദനയും വീക്കവും കുറയ്ക്കാനും ചിറ്റമൃത് മികച്ചതാണ്.
ALSO READ: ഉരുകുന്ന ചൂട്; ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്
മല്ലിയില: മല്ലിയില നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ആയുർവേദത്തിൽ മല്ലിയില ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിലയിൽ അടങ്ങിയിരിക്കുന്നു.
ത്രിഫല: നെല്ലിക്ക, താനിക്ക, കടുക്ക എന്നിവയുടെ സംയുക്തമാണ് ത്രിഫല. ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാനും സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങൾ ഇതിനുണ്ടെന്ന് കരുതപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.