തേന്‍ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതടക്കമുള്ള നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് തേൻ. എന്നാൽ, ചില ദോഷവശങ്ങളും തേനിനുണ്ട്. അമിതമായി തേൻ ഉപയോഗിക്കുന്നതും ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ തേൻ ഉപയോഗിക്കുന്നതും ദോഷം ചെയ്യും. ഏതെല്ലാം അവസ്ഥകളിലാണ് തേന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് നോക്കാം.
ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു കാരണവശാലും തേന്‍ കൊടുക്കരുത്. ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് തേൻ കൊടുക്കുന്നത് ബോട്ടുലിസം എന്ന അവസ്ഥയുണ്ടാക്കും. തേനിലെ വാക്‌സുണ്ടാക്കുന്ന അലര്‍ജിയാണിത്. തേൻ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും വയറിളക്കത്തിനും കാരണമാകും. തേനില്‍ ധാരാളം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് അളവില്‍ കൂടുതൽ ശരീരത്തിൽ എത്തുന്നത് ചെറുകുടലിന് ആഗിരണം ചെയ്യാനാകില്ല. ഇത് ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.
ALSO READ: Side Effects of Curd: രാത്രിയിൽ തൈര് കഴിക്കാമോ? ആയുർവേദം പറയുന്നത് ഇങ്ങനെ
ശുദ്ധീകരിയ്ക്കാത്ത തേന്‍ അനാഫൈലാക്‌സിസ് എന്ന അവസ്ഥകളുണ്ടാക്കും. ഹൈപ്പോടെന്‍ഷന്‍, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ അവസ്ഥകളിലേക്കും ഇത് നയിക്കും. ലോ ബിപി ഉള്ളവർ തേൻ കഴിക്കുന്നത് ദോഷം ചെയ്യും. തേനിലെ ഒലിഗോസാക്കറൈഡുകള്‍ പെട്ടെന്ന് ബിപി കുറയാൻ കാരണമാകും. തേനിൽ ആരോഗ്യകരമായ മധുരമാണ് ഉള്ളതെങ്കിലും ഇത് പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകും. ബ്ലീഡിംഗ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തേന്‍ കഴിക്കുന്നത് നല്ലതല്ല. ഇത് പലപ്പോഴും ആന്തരിക രക്തസ്രാവത്തിന് കാരണമാകും.
കൂടുതല്‍ തേന്‍ കഴിയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ദോഷം ചെയ്യും. അമിതമായി തേൻ ഉപയോഗിക്കുന്നത് പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ചില ആളുകൾക്ക് തേൻ അലർജി ഉണ്ടാക്കാറുണ്ട്. ശുദ്ധീകരിക്കാത്ത തേന്‍ കഴിക്കുന്നവരിലാണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാകുക. അമിതവണ്ണമുള്ളവർ തേൻ അധികം കഴിക്കരുത്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 60 കലോറിയാണ് അടങ്ങിയിരിക്കുന്നത്. നന്നായി വ്യായാമം ചെയ്യുന്ന, ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് തേൻ കഴിക്കുന്നത് ദോഷം ചെയ്യില്ല. പ്രായമായവരില്‍ പ്രമേഹസാധ്യത കൂടുതലാണ്. അതിനാല്‍ പ്രായമായവരും തേനിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...