നെഞ്ചെരിച്ചിലും (Heartburn) ആസിഡ് റിഫ്ലക്‌സും (Acid Reflux) സർവ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്നങ്ങളാണ്. ജീവിതശൈലിയിൽ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങൾ തന്നെ ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വയറ്റിലെ ആസിഡ് വയറ്റിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന അന്നനാളത്തിലേക്ക് കയറുന്നതാണ് ആസിഡ് റിഫ്ലക്സ്. ഈ ആസിഡ് റിഫ്ളക്സിന്റെ പ്രധാന ലക്ഷണമാണ് നെഞ്ചേരിച്ചിൽ. ഇത് ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില വിദ്യകൾ ഉണ്ട്.
അമിത വണ്ണം കുറയ്ക്കുക
നമ്മുടെ വയറിന് മുകളിലുള്ള ഒരു മസിലാണ് ഡയഫ്രം. ആരോഗ്യമുള്ള (Health) വ്യക്തികളിൽ ഈ പേശികൾ നന്നായി പ്രവർത്തിക്കുകയും ലോവർ ഈസോഫിജില് സ്പിൻക്റ്റർ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് വയറ്റിലെ ആസിഡ് അന്നനാളത്തിൽ എത്തുന്നത് തടയും. എന്നാൽ വണ്ണം കൂടുമ്പോൾ വയറ്റിൽ പ്രഷർ കൂടുകയും സ്പിൻക്റ്ററിനെ ഡയഫ്രത്തിന്റെ ശക്തിയിൽ നിന്ന് മാറ്റുകയും ചെയ്യും. ഇത് ആസിഡ് റിഫ്ളക്സിന് കരണമാകും. അതിനാൽ വണ്ണം (Weight) കുറച്ചാൽ ഇതിൽ നിന്ന് രക്ഷ നേടാം.
ALSO READ: Kidney Disease: വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
മദ്യപാനം കുറയ്ക്കുക
അമിതമായി മദ്യപിക്കുന്നത് (Alcohol) ഈ അവസ്ഥയെ രൂക്ഷമായി ബാധിക്കുകയും നെഞ്ചെരിച്ചിൽ കൂട്ടുകയും ചെയ്യും. മാത്രമല്ല മദ്യപാനം മൂലം അന്നനാളത്തിന് സ്വയം ആസിഡ് മാറ്റാനുള്ള കഴിവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും. ബിയറും വൈനും (Wine)കുടിക്കുന്നത് പോലും ആസിഡ് റിഫ്ലക്സ് കൂട്ടറുണ്ട്.
കോഫി കുടിയ്ക്കുന്ന അളവ് കുറയ്ക്കുക
കോഫീ (Coffee) താത്കാലികമായി ലോവർ ഈസോഫിജില് സ്പിൻക്റ്ററിന്റെ പ്രവർത്തന ക്ഷമത കുറയ്ക്കും ഇത് ആസിഡ് റിഫ്ലക്സ് ഉണ്ടാകാനുള്ള സാധ്യത കൂട്ടും. കോഫിയിൽ ഉള്ള കഫീനാണ് ഇതിന് കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാഫീൻ ഇല്ലാത്ത കോഫി ആസിഡ് റിഫ്ലക്സ് ഉണ്ടാക്കാനുള്ള താരതമ്യേനെ സാധ്യത കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ
വേവിക്കാത്ത സവാള കഴിക്കുന്നത് ഒഴിവാക്കുക
വേവിക്കാത്ത സവാള (Onion) അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, അത് അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുന്നതിനേക്കാൾ ആസിഡ് റിഫ്ലക്സ്‌സും നെഞ്ചെരിച്ചിലും ഉണ്ടാക്കും. സവാളയിൽ അടങ്ങിയിട്ടുള്ള ഫെർമെൻറ് ചെയ്യപ്പെടുന്ന ഫൈബറുകൾ (Fiber)കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. ഇതുകാരണം നിങ്ങൾക്ക് ആസിഡ് റിഫ്ലക്സ് ഉണ്ടെങ്കിൽ വേവിക്കാത്ത സവാള ഉപേക്ഷിക്കുന്നതാണ് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.