Curry Leaves: ഭക്ഷണത്തിൽ നിന്ന് കറിവേപ്പില എടുത്ത് കളയാൻ വരട്ടെ! ഈ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

Benefits Of Curry Leaves: ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 06:06 PM IST
  • മെറ്റബോളിസം വർധിപ്പിക്കാനും കറിവേപ്പില മികച്ചതാണ്
  • ഉയർന്ന ഉപാപചയ നിരക്ക് ശരീരത്തിലെ കലോറി കത്തിക്കുന്നത് വേ​ഗത്തിലാക്കുന്നു
Curry Leaves: ഭക്ഷണത്തിൽ നിന്ന് കറിവേപ്പില എടുത്ത് കളയാൻ വരട്ടെ! ഈ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

കറികളിലും ഭക്ഷണങ്ങളിലും കറിവേപ്പില ചേർക്കുന്നത് രുചിക്ക് മാത്രമല്ല, നിരവധി ആരോ​ഗ്യ ​ഗുണങ്ങൾക്കും കൂടി വേണ്ടിയാണ്. കറിവേപ്പില മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ഇത് ദഹനവ്യവസ്ഥയെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മികച്ച ദഹനവ്യവസ്ഥ ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

കറിവേപ്പില കഴിക്കുന്നത് വഴി മറ്റെന്തെല്ലാം ​ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം. ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. ദഹനവ്യവസ്ഥ ആരോ​ഗ്യകരമാണെങ്കിൽ ശരീരഭാരം കുറയുകയും വയറുവേദന, ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയുകയും ചെയ്യും.

ALSO READ: തുളസിയിലയിട്ട വെള്ളം കുടിച്ചുനോക്കൂ... മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

കറിവേപ്പില വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതുവഴി ശരീരഭാരം കുറയാൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാനും കറിവേപ്പില മികച്ചതാണ്. ഉയർന്ന ഉപാപചയ നിരക്ക് ശരീരത്തിലെ കലോറി കത്തിക്കുന്നത് വേ​ഗത്തിലാക്കുന്നു. കറിവേപ്പില പ്രമേഹരോ​ഗികൾക്കും ​ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കറിവേപ്പിലയിൽ കലോറി കുറവാണ്. എന്നാൽ, അവശ്യപോഷകങ്ങളായ വിറ്റാമിൻ എ, ബി, സി, ഇ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. കറിവേപ്പിലയുടെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവയും മുടിയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News