Married Life: അറിയും തോറും കൂടുതൽ അടുക്കും; ഭാര്യാ ഭർത്താക്കന്മാർ പരസ്പരം അറിഞ്ഞിരിക്കണം

അമിത പ്രതീക്ഷകൾ ഒഴിവാക്കി പരസ്പരം മനസിലാക്കി ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് ജീവിക്കുമ്പോൾ ദാമ്പത്യം സന്തോഷകരമാകും

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 05:09 PM IST
  • പങ്കാളിയോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു ധാരണയുണ്ട്.
  • നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ആഗ്രഹിക്കുന്ന വാക്കുകൾ, പ്രവൃത്തികൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കുക.
  • സാഹചര്യം, കാലഘട്ടം, സമയം എന്നിവയെ ആശ്രയിച്ച് ഈ മുൻഗണനകൾ മാറിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Married Life: അറിയും തോറും കൂടുതൽ അടുക്കും; ഭാര്യാ ഭർത്താക്കന്മാർ പരസ്പരം അറിഞ്ഞിരിക്കണം

ദാമ്പത്യ ജീവിതത്തിൽ എപ്പോഴും വേണ്ടത് പരസ്പരധാരണയും വിശ്വാസവുമൊക്കെയാണ്. ഭാര്യയും ഭർത്താവും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിം​ഗ് ഇല്ലെങ്കിൽ പിന്നെ ആ ബന്ധത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസിലാക്കിയിരിക്കുന്നത് ബന്ധത്തെ കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. പ്രണയ വിവാഹം കഴിച്ചവരിൽ പോലും പലപ്പോഴും ഈ പരസ്പര ധാരണ ഇല്ലാതെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന നമ്മൾ കാണാറുണ്ട്. വിവാഹ ജീവിതത്തിൽ അഡ്ജെസ്റ്റ്മെന്റ് അല്ല അണ്ടർസ്റ്റാൻഡിം​ഗ് ആണ് വേണ്ടത്. വിവാഹത്തിന് മുൻപ് നിങ്ങൾക്ക് പരസ്പരം മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ അതിന് ശേഷവും നിങ്ങൾക്ക് സമയമുണ്ട്. 

പങ്കാളിയെ കുറിച്ച് കൂടുതലറിയും തോറും നിങ്ങളുടെ ദാമ്പത്യ ജീവിതവും കൂടുതൽ സന്തോഷകരമാകും. എന്തും തുറന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കളെ പോലെയാകുക. പിന്നെ ദാമ്പത്യം സുഖകരമാകും. 

നിങ്ങളുടെ പങ്കാളിയുടെ കുട്ടിക്കാലവും അവരുടെ കുടുംബത്തെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. അതിലൂടെ അവരുടെ സ്വഭാവം ഉൾപ്പെടെ എല്ലാം കാര്യത്തെ കുറിച്ചും നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. സാമൂഹികമായി ഏത് തരത്തിൽ ഇടപെടുന്ന ആളാണ് നിങ്ങളുടെ പങ്കാളിയെന്ന് അറിയാൻ കഴിയണം. 

മുൻകാല പ്രണയത്തെ കുറിച്ചും, ലൈം​ഗിക ബന്ധത്തിൽ അവർ എന്താണ് ആ​ഗ്രഹിക്കുന്നതെന്ത് എന്നതിനെ കുറിച്ചും എല്ലാം അറിഞ്ഞിരിക്കണം. വിവാഹത്തിന് അവരുടെ ജീവിതത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളെ കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് ഭാവിയിലേക്ക് നല്ലതാണ്. 

Also Read: Menstruation: ആർത്തവ സമയത്ത് നെല്ലിക്ക കഴിച്ചാൽ പ്രത്യുൽപാദനശേഷി കൂടുമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

പങ്കാളിയോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു ധാരണയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ആഗ്രഹിക്കുന്ന വാക്കുകൾ, പ്രവൃത്തികൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കുക. സാഹചര്യം, കാലഘട്ടം, സമയം എന്നിവയെ ആശ്രയിച്ച് ഈ മുൻഗണനകൾ മാറിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ദാമ്പത്യ ജീവിതത്തിൽ സത്യസന്ധമായിരിക്കേണ്ടത് പ്രധാനമാണ്. പരസ്പരം എല്ലാം മറച്ച് വെച്ചുകൊണ്ടുള്ള ജീവിതം ചിലപ്പോൾ ഭാവിയിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ബന്ധത്തിലെ വെല്ലുവിളികളെ നേരിടാൻ ഇരുവരും പഠിക്കണം. 

ലൈം​ഗിക ബന്ധത്തെ കുറിച്ച് പങ്കാളിയോട് സംസാരിക്കുന്നതിൽ മടിക്കേണ്ടതില്ല. നിങ്ങളുടെ പങ്കാളിയുടെ ലൈംഗിക ആവശ്യങ്ങളും മുൻഗണനകളും അറിയേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ പങ്കാളിയുടെ സ്വപ്നങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചോദിക്കുക നിങ്ങളുടെ സ്വപ്നങ്ങളെയും ഭാവി ആഗ്രഹങ്ങളെയും കുറിച്ച് തുറന്ന് പറയുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News