Milk: വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പാൽ കുടിച്ചാലേ വളരൂ, പാല്‍ കുടിച്ചാലേ നല്ല ആരോഗ്യം ഉണ്ടാകൂ, എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍  ഒരു ഗ്ലാസ്  പാല്‍ കുടിയ്ക്കുന്നതുവഴി  ലഭിക്കുമെന്ന് നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 10:34 PM IST
  • ആയുർവേദ പ്രകാരം വെറുംവയറ്റിൽ പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും.
  • വെറുംവയറ്റിൽ പാൽ കുടിക്കുന്നതുമൂലം ഗ്യാസ് പ്രശ്‌നം വർദ്ധിപ്പിക്കുക മാത്രമല്ല ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
Milk: വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Health Tips: പാൽ കുടിച്ചാലേ വളരൂ, പാല്‍ കുടിച്ചാലേ നല്ല ആരോഗ്യം ഉണ്ടാകൂ, എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍  ഒരു ഗ്ലാസ്  പാല്‍ കുടിയ്ക്കുന്നതുവഴി  ലഭിക്കുമെന്ന് നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്.  

പാല്‍ കുടിയ്ക്കണം, കുട്ടികളായാലും  മുതിര്‍ന്നവരായാലും എന്ന് നമുക്കറിയാം.  കുട്ടികൾക്കെന്ന പോലെ തന്നെ മുതിർന്നവർക്കും ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്ന മികച്ച ഒരു പാനീയമാണ് പാൽ.

ഒരു സമ്പൂര്‍ണ്ണ ആഹാരം എന്ന  നിലയ്ക്ക് പാലില്‍ നിറയെ പോഷക ഗുണങ്ങളുള്ളതിനാൽ ആയുർവ്വേദം പോലും പാലിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പാൽ ഏത് സമയത്താണ് കുടിക്കേണ്ടത് എണ്ണ കാര്യം സംബന്ധിച്ചും ആയുർവേദത്തിൽ പറയുന്നുണ്ട്. പാൽ രാവിലെ കുടിക്കുന്നതും രാത്രി കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ ലഭിക്കുണ്ണ്‍ ഗുണങ്ങള്‍  വ്യത്യസ്ഥമായിരിയ്ക്കും,  രാവിലെ കുടിക്കുന്ന പാൽ നിങ്ങൾക്ക് പകൽ ആവശ്യമുള്ള പ്രോട്ടീൻ നൽകുന്നു. അതേസമയം, രാത്രിയിലെ പാൽ കുടിച്ചാല്‍ അത് നല്ല ഉറക്കം നല്‍കും. ഒപ്പം നല്ല വിശ്രമവും ലഭിക്കും. രാത്രിയിൽ പാൽ കുടിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെങ്കിലും, പ്രോട്ടീൻ, കാൽസ്യം എന്നിവയ്ക്ക് രാവിലെ പാല്‍  കുടിക്കേണ്ടതും ആവശ്യമാണ്.

Also Read:  Health Care Tips: രാത്രിയില്‍ ചോറ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

എന്നാല്‍, പാലിനെ സംബന്ധിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. അതായത്  വെറും വയറ്റില്‍ പാല്‍ കുടിയ്ക്കുന്നതുകൊണ്ട്  ദോഷമുണ്ടോ എന്നത്. 

ആയുർവേദ പ്രകാരം വെറുംവയറ്റിൽ പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. വെറുംവയറ്റിൽ പാൽ കുടിക്കുന്നതുമൂലം ഗ്യാസ് പ്രശ്‌നം വർദ്ധിപ്പിക്കുക മാത്രമല്ല ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, ഓരോ വ്യക്തിയിലും അതിന്‍റെ  ഫലം പലതായി കാണപ്പെടുന്നു. 

Also Read:  Weight Loss Tips: ശരീരഭാരം കുറയ്ക്കണോ? തുളസിയും കുരുമുളകും ചേർത്ത് കഴിച്ചു നോക്കൂ... വയറിലെ കൊഴുപ്പ് വെണ്ണപോലെ ഉരുകും

വെറുംവയറ്റിൽ പാൽ കുടിക്കുന്നതിന്‍റെ പാർശ്വഫലങ്ങൾ
ഒരു വ്യക്തിക്ക് ഹൈപ്പർ അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ,  വെറും വയറ്റിൽ പാൽ കുടിക്കരുത്, അത് പ്രശ്നം കൂടുതൽ വഷളാക്കും. ഇതുകൂടാതെ, ഗ്യാസ് പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവരും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരും, ഒഴിഞ്ഞ വയറ്റിൽ പാൽ കുടിക്കുന്നതിന് മുമ്പ് ഒരു തവണ വിദഗ്ധ അഭിപ്രായം തേടണം.  വെറുംവയറ്റിൽ പാൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. കൂടാതെ, ചുമയും ജലദോഷവും ഉള്ളവരും അലർജിയുള്ളവരും വെറും വയറ്റിൽ പാൽ കുടിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News