നിങ്ങൾക്ക് പതിവായി രാവിലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥ ആശങ്കകളില്ലാത്ത ദിവസങ്ങളിൽ പോലും നിങ്ങളുടെ മസ്തിഷ്കം ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥയിലേക്ക് രൂപാന്തരപ്പെടും. പ്രഭാതത്തിലുണ്ടാകുന്ന ഉത്കണ്ഠ അകറ്റാൻ സ്വയം പരിശീലിപ്പിച്ചുകൊണ്ട് നിങ്ങൾ സജ്ജമാകണം. ശാന്തതയും വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പ്രഭാത ദിനചര്യകൾ വികസിപ്പിക്കണം.
1. ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
നിങ്ങളുടെ ഉറക്ക ശീലങ്ങൾ മികച്ചതാക്കുക. ഉറങ്ങുന്ന സമയക്രമം കൃത്യമായി ഒരേ സമയം തന്നെ പിന്തുടരുക. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും ഫോൺ, ടിവി, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക. ഉറങ്ങുന്നതിന് മുമ്പ് ചെറിയ രീതിയിൽ ധ്യാനമോ യോഗയോ ചെയ്യുന്നത് മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ജൈവിക പ്രവർത്തനത്തിനും ദിവസം മുഴുവൻ നിങ്ങളെ സജീവമായി നിലനിർത്തുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.
2. ധ്യാനം പരിശീലിക്കുക
ആൻഡ്രൂ വെയിൽ, വികസിപ്പിച്ച 4-7-8 ശ്വാസോച്ഛ്വാസ ക്രമം, അല്ലെങ്കിൽ പ്രഭാതത്തിലെ ഏതെങ്കിലും ലളിതമായ ശ്വസന വ്യായാമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്രമിക്കാനും സഹായിക്കും. കൂടാതെ ഭൂത കാലത്തെയോ ഭാവി കാലത്തെയോ കൂടുതൽ വർത്തമാന കാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ പരിശീലിപ്പിക്കും. ധ്യാനം പരിശീലിക്കുന്നത് ഉത്കണ്ഠയിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ദിവസം മുഴുവൻ ഉന്മേഷത്തോടെയും ഊർജ്ജസ്വലതയോടെയും പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ALSO READ: Skincare: മുഖക്കുരു അലട്ടുന്നുവോ? ഈ ദുശീലങ്ങൾ ഒഴിവാക്കൂ...
3. മനസ്സിൽ വരുന്നതെന്തും എഴുതുക
മനസ്സിൽ തോന്നുന്നതെന്തും രാവിലെ രണ്ടോ മൂന്നോ പേജുകൾ എഴുതുക. അത് പൂർണ്ണമായ വാക്യങ്ങൾ ആയിരിക്കണമെന്നില്ല അല്ലെങ്കിൽ എന്തെങ്കിലും അർത്ഥമുള്ളതാകണമെന്നില്ല. നിങ്ങളുടെ ചിന്തയിൽ എന്താണോ വരുന്നത് അത് എഴുതുക. ഉറങ്ങുന്നതിന് മുൻപ് ഒരു വഴക്ക് ഒഴിവാക്കുന്നത് എങ്ങനെ പ്രധാനമാണോ അതുപോലെ തന്നെ, നെഗറ്റീവ് ചിന്തകളെ ഒഴിവാക്കേണ്ടതും പ്രധാനമാണ്. ചിന്തകളിൽ രൂപപ്പെടുന്ന കാര്യങ്ങൾ എഴുതുക. ഇത് നിങ്ങളെ ശാന്തരാക്കുകയും മികച്ച ഒരു ദിവസം തുടങ്ങാൻ സഹായിക്കുകയും ചെയ്യും.
4. വ്യായാമം അല്ലെങ്കിൽ യോഗ ചെയ്യുക
ധ്യാനം പരിശീലിക്കുന്നത് ശരീരത്തിന് കൂടുതൽ ശാന്തതയും ആരോഗ്യവും നൽകും. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതും ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ധ്യാനം, യോഗ എന്നിവ ചെയ്യുന്നത് കൂടുതൽ പോസിറ്റീവ് മനോഭാവത്തോടെ ദിവസത്തെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. വ്യായാമം ശരീരത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും വലിയ ഗുണം ചെയ്യും.
5. പ്രഭാതം ഊർജസ്വലമാക്കാൻ അൽപ ദൂരം നടക്കാം
രാവിലെ എഴുന്നേറ്റതിന് ശേഷം അൽപ ദൂരം നടക്കുക. അല്ലെങ്കിൽ അൽപ ദൂരം ഓടാൻ പോകുന്നത് നല്ലതാണ്. വ്യായാമം സമ്മർദ്ദം ഒഴിവാക്കുകയും നമ്മുടെ തലച്ചോറിനും ശരീരത്തിനും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. വ്യായാമം ശീലമാക്കുന്നത് വഴി ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടൊപ്പം സന്തോഷത്തോടെയിരിക്കാനും സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു.
വ്യായാമം ചെയ്യുന്ന വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെയിരിക്കുന്നു. വ്യായാമം ചെയ്യുന്നവരിൽ നടുവേദന, കഴുത്തുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കും. ദീർഘകാലം ചെറുപ്പമായിരിക്കുന്നതിനും വ്യായാമം സഹായിക്കുന്നു. വാർധക്യത്തിലും ആരോഗ്യത്തോടെയിരിക്കാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും വ്യായാമം നിങ്ങളെ വളരെയധികം സഹായിക്കും. പേശികളും അസ്ഥികളും ബലപ്പെടുന്നത് നിരവധി രോഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തും. മുതിർന്നവർ ദിവസേന കുറഞ്ഞത് മുപ്പത് മിനിറ്റും യുവതീ യുവാക്കൾ ദിവസവും ഒരു മണിക്കൂർ നേരവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...