തൊട്ടാൽ പൊടിയുന്ന കടുപ്പമെ ഉള്ളു കുഞ്ഞൻ കൂണുകൾക്ക്(Mushroom). ഭൂമിക്കൊരു കുടെയെന്ന പോൽ ഒരോ കൂണുകളും ഇവിടയിങ്ങനെ കാത്ത് നിൽക്കുന്നു. ഇൗ കുഞ്ഞൻമാരെ കൊണ്ട് കോടിശ്വരനായ ഒരാളുണ്ട് പഞ്ചാബിൽ. ഇന്ത്യയിലെ കൂണുകളുടെ രാജാവ് എന്ന വിശേഷണത്തിന് അർഹനായ ഒരാൾ. അതാണ് ഇൗ പഞ്ചാബുകാരൻ സഞ്ജീവ്.
25 വയസ്സുള്ളപ്പോൾ തുടങ്ങിയ കൂൺകൃഷിയിൽ നിന്ന് മാത്രം ഇന്ന് സഞ്ജീവ് നേടുന്നത് കോടികളാണ്. ദൂരദർശനിലെ കൃഷി(Agriculture) വിഞ്ജാൻ പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1992-ൽ സഞ്ജീവ് തുടങ്ങിയ കൃഷി ഇന്ന് ഇന്ത്യ മുഴുവൻ വേരുകളുള്ള വ്യവസായമാണ്.കൂൺ കൃഷി പെട്ടെന്നൊരു സുപ്രഭാതത്തില്ലല്ല അദ്ദേഹം തുടങ്ങിയത്. ഒരു വർഷത്തോളം സാധ്യതകൾ പഠിച്ചു,വിപണി പഠിച്ചു എന്നിട്ടാണ് കൃഷിയിലേക്ക് എത്തിയത്. എന്നിട്ടും എട്ട് വർഷം വേണ്ടി വന്നു സഞ്ജീവിന് വിപണിയിൽ ചുവടുറപ്പിക്കാൻ. പരമ്പരാഗത കൃഷിക്കൊപ്പമാണ് അദ്ദേഹം കൂണും കൃഷി ചെയ്ത് തുടങ്ങിയത്.വീട്ടിനകത്തും,ബാഗുകളിലും,മണ്ണില്ലാതെ കൃഷി ചെയ്യാമെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു കൃഷി.
ALSO READ: Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം
2008-ൽ അദ്ദേഹം കൂൺ വിത്തുകൾ ഉണ്ടാക്കാനായി ഒരു ലബോറട്ടറിയും(Laboratary) സ്ഥാപിച്ചു. ഇപ്പോൾ 1500 ചതുരശ്ര അടിയിലാണ് സഞ്ജീവിന്റെ പരീക്ഷണ ലാബോറട്ടറി. ഇവിടെ നിന്നാണ് വിത്തുകളും,കൂണും ജമ്മു,ജലന്ധർ,ഹരിയാന,ഹിമാചൽ എന്നീ സ്ഥലങ്ങളിലേക്ക് അയച്ചു കൊടുക്കുന്നത്. പ്രതിദിനം ഏഴ് ക്വിന്റൽ കൂണാണ് സഞ്ജീവിന്റെ വിളവെടുപ്പ്.
ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ
കൂണിന് വിപണിയിൽ വലിയി ഡിമാന്റാണ്. വെർട്ടിക്കൽ ഫാമിങ്ങ് രീതി ഉപയോഗിച്ച് വിളവ് വർധിപ്പിക്കാം. പരമ്പരാഗത രീതിയിൽ കൃഷി ചെയ്താൽ 200 ഏക്കർ സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിളവാണ് രണ്ടേക്കറിൽ നിന്നും ലഭിക്കുന്നത്-സഞ്ജീവ് പറയുന്നു.2015-ൽ മികച്ച കർഷകനുള്ള പഞ്ചാബ്(Punjab) സർക്കാരിന്റെ പുരസ്കാരവും സഞ്ജീവിനെ തേടിയെത്തി. സഞ്ജീവിന്റെ വാർഷിക വരുമാനം മാത്രം 1.25 കോടിയാണ്. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതൽ വിളവെടുക്കാം എന്നാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...