Onam 2021: ഓണത്തിന് മലയാളികളുടെ അടുക്കളകളില്‍ ആഘോഷത്തിന്റെ ബഹളമായിരിക്കുമെന്നതിൽ സംശയമില്ല അല്ലേ. സദ്യവട്ടങ്ങളൊരുക്കാനുള്ള സാധനങ്ങൾ ഒപ്പിക്കാനുള്ള ഓട്ടത്തിലായിരിക്കും എല്ലാവരും. തിരുവോണത്തിന് ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടമായ സദ്യ കഴിക്കുന്നത് പതിവാണ്.
ഓണക്കാലത്ത് ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് അവിയൽ. എങ്ങനെയാണ് അവിയൽ തയ്യാറാക്കുന്നതെന്ന് നോക്കാം...
Also Read: Onam Special: തിരുവോണ സദ്യയ്ക്ക് അടിപൊളി പുളിശേരി കൂടിയായാലോ?
അവിയലിന് വേണ്ട ചേരുവകള്‍
ഏത്തയ്ക്കാ - 1 എണ്ണം
വെള്ളരിക്ക - 50 ഗ്രാം
മുരിങ്ങയ്ക്ക - 1 എണ്ണം
ചീനമരയ്ക്ക - 6 എണ്ണം
പയറ് 5 എണ്ണം
പച്ചമുളക് - 4 എണ്ണം
പച്ചമാങ്ങ - കാല് കപ്പ് (നീളത്തില്‍ അരിഞ്ഞത്)
ചക്കക്കുരു - 5 എണ്ണം
വഴുതന - 1 ചെറുത്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
വെളിച്ചെണ്ണ -1 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
അരപ്പിന് തേങ്ങ ചുരണ്ടിയത് - 2 കപ്പ്
ജീരകം - കാല് ടീസ്പൂണ്‍
പച്ചമുളക് - മൂന്ന് എണ്ണം
കറിവേപ്പില - 1 തണ്ട്
മുളകുപൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം അരയ്ക്കേണ്ടവ തരുതരുപ്പായി അരച്ചുവയ്ക്കുക. പച്ചക്കറികള്‍ എല്ലാം കഴുകി നീളത്തില്‍ അരിയുക. വഴുതനങ്ങയും ഏത്തക്കയും അരിഞ്ഞത് വെള്ളത്തില്‍ അല്‍പനേകം ഇട്ട് കറ കളയുക. എല്ലാം കൂടി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് അരപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയിട്ട് അടച്ച് അല്പനേരം വയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...