നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ചെമ്പരത്തിക്ക് ഗുണങ്ങൾ ഏറെയാണ്. നിരവധി രോഗങ്ങൾക്ക് പരിഹാരമാകാൻ ചെമ്പരത്തിക്ക് കഴിയും. അത്പോലെ തന്നെ യാതൊരു പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്.
ചെമ്പരത്തിയുടെ ഉപയോഗങ്ങൾ എന്തൊക്കെ?
വിളർച്ചയ്ക്ക് പരിഹാരം
20 മുതൽ 30 വരെ ചെമ്പരത്തിപ്പൂ തണലിൽ ഉണക്കി പൊടിച്ചെടുക്കുക. അതിന് ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. അതിന് ശേഷം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ അര ടീസ്പൂൺ തേനിൽ ചാലിച്ച് ദിവസത്തിൽ രണ്ടുതവണ കഴിക്കുക.
ALSO READ: Sleeplessness : ഉറക്കമില്ലായ്‌മ അനുഭവിക്കുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രമേഹം
ചെമ്പരത്തി പൂവ് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിന് ശേഷം അടുത്ത ദിവസം വെള്ളം അരിച്ചെടുത്ത ശേഷം രാവിലെ കുടിക്കുക.
ALSO READ: Benefits Of Climbing Stairs: ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ, പടികൾ കയറിയിറങ്ങുന്നത് ശീലിക്കൂ!
ചായയിൽ ചേർത്ത് കുടിക്കാം
രാത്രി വൈകി ഉണർന്നിരിക്കുന്ന ജോലി ശീലമുള്ളവർക്ക് ചർമ്മത്തിനടിയിലെ അധിക ചൂട് കാരണം മുടി കൊഴിയാൻ സാധ്യതയുണ്ട്. ഹൈബിസ്കസ് ടീ അധിക ചൂട് നിയന്ത്രിക്കാനും പിറ്റയെ സന്തുലിതമാക്കാനും സഹായിക്കും.
ALSO READ: Pomegranate Peel Benefits: മാതള തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാമോ?
മുടിയുടെ ആരോഗ്യം
10 ചെമ്പരത്തി പൂക്കൾ, 500 മില്ലി (2 കപ്പ്) വെള്ളത്തിൽ ഒരു രാത്രി കുതിർത്ത് വെക്കുക. അടുത്ത ദിവസം രാവിലെ പൂക്കൾ പിഴിഞെടുത്ത ശേഷം വെള്ളത്തിൽ നിന്ന് മാറ്റുക. അരിച്ചെടുത്ത വെള്ളം മുടിയിൽ പുരട്ടുക. ഷവർ ക്യാപ് ഉപയോഗിച്ച് നിങ്ങളുടെ മുടി കെട്ടി വെക്കുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കുളിച്ചാൽ മുടിയുടെ ആരോഗ്യം വർധിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...