Walk After Meal: ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്; 5 മിനിറ്റ് നടക്കാം, 5 രോഗങ്ങളിൽ നിന്ന് മുക്തി നേടാം!

Walk After Meal: ഭക്ഷണം കഴിച്ചതിന് ശേഷമുള്ള നടത്തം ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 10:49 AM IST
  • ചെറുപ്പം നിലനിർത്താനും ഈ നടത്തം സഹായിക്കും.
  • പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷമുള്ള നടത്തം ശീലമാക്കുക.
  • മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Walk After Meal: ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്; 5 മിനിറ്റ് നടക്കാം, 5 രോഗങ്ങളിൽ നിന്ന് മുക്തി നേടാം!

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങരുതെന്ന് വീട്ടിലെ മുതിർന്നവർ പലപ്പോഴും പറയാറുണ്ട്. എന്നാൽ മിക്കപ്പോഴും ആരും ഇത് കേൾക്കാറില്ല, തൽഫലമായി പലരെയും ചെറുപ്പത്തിൽ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ബാധിക്കുന്നു. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നതിന് പകരം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നടന്നാൽ അത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനൊപ്പം ചെറുപ്പത്തിലുണ്ടാകുന്ന അഞ്ച് ഗുരുതരമായ രോഗങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യുന്നു.

ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് വളരെ പ്രധാനമാണ്. നടത്തം ദഹനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് 30 മിനിറ്റ് വരെ നടക്കാം. അത്രയും സമയം ഇല്ലെങ്കിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിന് നല്ലതാണ്. ദിവസവും നടക്കുന്നത് ഈ അഞ്ച് പ്രശ്‌നങ്ങളും ഇല്ലാതാകും.

ALSO READ: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം; ഈ 5 പാനീയങ്ങൾ ശീലമാക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

ഭക്ഷണശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. പ്രത്യേകിച്ച് നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, ഭക്ഷണത്തിന് ശേഷം നടക്കുന്നത് പതിവാക്കുക. ഇത് ഷുഗർ നിയന്ത്രിക്കും. 

ഹൃദയാരോഗ്യം മികച്ചതാകും

യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് അനുദിനം വർധിച്ചുവരികയാണ്. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തണമെങ്കിൽ ശരീരത്തിലെ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്.  ഭക്ഷണത്തിന് ശേഷം നടക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

നല്ല ഉറക്കം

പലരും രാത്രി വൈകും വരെ ഉറങ്ങാറില്ല. ഭക്ഷണം കഴിച്ച് കുറച്ച് മിനിറ്റ് നടന്നാൽ നല്ല ഉറക്കം പെട്ടെന്ന് ലഭിക്കും. ഭക്ഷണത്തിന് ശേഷം നടക്കുന്നത് ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കും. ഇത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു. 

മാനസികാരോഗ്യം മെച്ചപ്പെടുന്നു

ഭക്ഷണം കഴിഞ്ഞ് നടക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിൻസ് എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു

ഭക്ഷണം കഴിച്ചയുടൻ തന്നെ കിടന്നുറങ്ങുന്നവരിൽ ഭൂരിഭാഗവും ഭക്ഷണം ശരിയായി ദഹിക്കാതെ മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ ഭക്ഷണം കഴിച്ച ശേഷം നടക്കേണ്ടത് അത്യാവശ്യമാണ്. നടക്കുമ്പോൾ ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News